തൊടുപുഴ ഫാമിലീസ് ഇന്‍ അയര്‍ലൻഡ് മെഗാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

tfi-meeting
SHARE

ഡബ്ലിന്‍∙ സെപ്റ്റംബര്‍ 24ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ നടക്കുന്ന ടിഎഫ്ഐ കുടുംബ സംഗമ മഹോത്സവതിന് ദ്രോഗഡ തുള്ളിയലന്‍ പാരിഷ് ഹാള്‍ വേദിയാകും. തൊടുപുഴയുടെ അതിമനോഹര പ്രദേശത്തുനിന്നും അയര്‍ലൻഡിലേക്കു കുടിയേറിയ സകലരും ജാതി–മത–രാഷ്ട്രീയ ഭേദമന്യേ ഒത്തു ചേരുന്ന അസുലഭ മുഹൂര്‍ത്തത്തിലേക്ക് എല്ലാ തൊടുപുഴ–അയര്‍ലന്‍ഡ് നിവാസികളെയും സ്വാഗതം ചെയ്യുന്നു.

കുടുംബാംഗങ്ങളും വ്യക്തികളും ഒന്നിച്ചു കൂടുന്ന ഈ മെഗാ സമ്മേളനത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും അഭിരുചികള്‍ പ്രോത്സാഹിപ്പിക്കാന്‍ ഉകുന്ന വിവിധ കലാകായിക പരിപാടികള്‍, വിവിധ തലങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കല്‍, എല്ലാ വര്‍ഷത്തെയും പോലെ കപ്പിള്‍സ് സ്പെഷല്‍ മത്സര പരിപാടികള്‍, തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍.

2018 ല്‍ കേരളത്തില്‍ ഉണ്ടായ പ്രളയം മൂലവും, തുടര്‍ന്ന് വന്ന കോവിഡ് മഹാമാരിയും എല്ലാ ജനരാശികളുടെയും ഒത്തു ചേരലിനെ തടസപ്പെടുത്തിയെങ്കിലും ആ കാലഘട്ടത്തെ അതിജീവിച്ചു പരസ്പരം കണ്ടുമുട്ടാനും സ്നേഹം പങ്കുവെക്കുവാനും തൊടുപുഴയുടെ പൈതൃകം പേറുന്ന എല്ലാവരെയും ടിഎഫ്ഐ ക്ഷണിക്കുന്നു.

റജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ ആളുകളില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയിയാകുന്ന കുടുംബം ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനം ടിഎഫഐയുടെ മുഖ മുദ്രയാണ്. ഈ സമ്മേളനത്തില്‍ വച്ചു കുടുംബ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ ദമ്പതിമാരെയും ആദരിക്കുന്നത് ആണ്.

ഈ മെഗാ ഇവന്റില്‍ പങ്കു കൊള്ളുവാനുള്ള രജിസ്ട്രേഷന്‍ നാളെ അവസാനിക്കുന്നു. അന്നേ ദിവസം ജീവിതത്തിലെ ഓര്‍മിക്കുന്ന ഒരു സുദിനം ആയി, പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹ്ളാദ ആവേശഭരിതമായി, ഉത്സവ മേളമായി ആഘോഷിക്കാനുള്ള വൈവിദ്ധ്യമാര്‍ന്ന പരിപാടികളും, നാടന്‍ ഭക്ഷണ സംവിധാനങ്ങളും ഒരിക്കിയിരിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.ഭക്ഷണവും മറ്റു ക്രമീകരണങ്ങളും ഒരുക്കുന്നതിന്റ ഭാഗമായി മുന്‍കൂട്ടി രജിസ്ററര്‍ ചെയ്യാത്തവരുടെ പ്രവേശനം പരിമിതപെടുത്തിയിരിക്കുന്നു

ടിഎഫ്ഐ ഗ്രൂപ്പില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേരുവാനും മെഗാ സമ്മേളനത്തെ കുറിച്ച് ഉള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുമായി ബന്ധപ്പെടുക.

ഇന്നസെന്റ് കുഴിപ്പിള്ളില്‍ ~ 0877850505

ടൈറ്റസ് ~ 0857309480

ഡിനില്‍ പീറ്റര്‍ ~ 0879016035

ഷിജു ശാസ്താംകുന്നേല്‍ ~ 0872745790

തങ്കച്ചന്‍ ~ 0899531925

പിആര്‍ഒ : ജോസന്‍ ജോസഫ് ~0872985877

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}