ADVERTISEMENT

ചങ്ങനാശേരി ∙ മുന്‍ ജര്‍മന്‍ മലയാളി ജോസ് വാഴപ്പറമ്പിലിന്റെ ഭാര്യ മേഴ്സി ജോസഫ് വാഴപ്പറമ്പില്‍ (മായമ്മ, 72) അന്തരിച്ചു. ശുശ്രൂഷകള്‍ സെപ്റ്റംബർ 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തില്‍ ആരംഭിക്കും. ചങ്ങനാശേരി, പാറേല്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും.

 

മൃതദേഹം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം പാറേല്‍ പള്ളിക്ക് എതിര്‍ വശത്തു സ്ഥിതിചെയ്യുന്ന ഭര്‍തൃഗൃഹത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

 

ജര്‍മനിയിലെ കൊളോണ്‍ വെസ്സലിങ് ആശുപത്രിയില്‍ 38 വര്‍ഷം ജോലി ചെയ്തശേഷം നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു.

കൊളോണിലെ പോര്‍സില്‍ താമസിക്കുന്ന ഗ്രിഗറി മേടയിന്റെ ഭാര്യ അന്നമ്മയുടെ ബന്ധുവാണ് പരേത.

 

വാർത്ത ∙ ജോസ് കുമ്പിളുവേലില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com