ADVERTISEMENT

 

ബര്‍ലിന്‍∙ മലങ്കര കത്തോലിക്കാ സഭ ജര്‍മന്‍ റീജിയന്‍ 92–ാം പുനരൈക്യ ആഘോഷം സെപ്റ്റംബർ 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വാന്നെ ഐക്കല്‍ സെന്റ് ലൗറന്റിയൂസ് കത്തോലിക്കാ ദേവാലയത്തില്‍ വിവിധ പരിപാടികളോടെ നടക്കും.ജര്‍മന്‍ മലങ്കര സഭ പാസ്റ്ററല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഡോര്‍ട്ട്മുണ്ട് ഹേര്‍ണെ ഇടവകയുടെ ആതിഥേയത്വത്തിലും നടക്കുന്ന ആഘോഷത്തില്‍ ഡല്‍ഹി ഗുഡ്ഗാവ് രൂപത മെത്രാന്‍ ഡോ.തോമസ് മാര്‍ അന്തോണിയോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും.

 

തുടര്‍ന്നു തിരുമേനിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പാഡര്‍ബോണ്‍ അതിരൂപതയെ പ്രതിനിധീകരിച്ച് രൂപതയിലെ മാതൃഭാഷാ കമ്യൂണിറ്റികളുടെ സ്പീക്കര്‍ കോണ്‍റാഡ് ഹാസ്സെ, കൊളോണ്‍ അതിരൂപതയിലെ മാതൃഭാഷാ കമ്യൂണിറ്റികളുടെ സ്പീക്കര്‍ ഇങ്ക്ബെര്‍ട്ട് മ്യൂയെ, ഫാ.മിഷായേല്‍ ഓസ്വാള്‍ഡ്, ഫാ.ലുഡ്ഗര്‍ പ്ളൂപ്പെ, മദര്‍ പ്രൊവിന്‍ഷ്യല്‍ സി.അഞ്ജലി ഡിഎം ( പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡിഎം കോണ്‍ഗ്രിഗേഷന്‍, തിരുവനന്തപുരം), ജര്‍മനിയിലെ മലങ്കര വൈദികരെ പ്രതിനിധീകരിച്ച് ഫാ.സാമുവേല്‍ കിടങ്ങില്‍ ഒഐസി, പാസ്റററല്‍ കൗണ്‍സില്‍ പ്രതിനിധി വൈസ് പ്രസിഡന്റ് അനൂപ് മുണ്ടേത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

 

ഈ വര്‍ഷത്തെ പുനരൈക്യ ആഘോഷം ഡോര്‍ട്ട്മുണ്ട് ഹേര്‍ണെ ഇടവക വികാരി ഫാ. സാമുവല്‍ പാലവിളയിലും കമ്മറ്റിയംഗങ്ങളുമാണ് നേതൃത്വം നല്‍കുന്നത്.

 

യുവജനങ്ങള്‍, കുട്ടികള്‍ എന്നിവരുടെ കലാപരിപാടികള്‍ എംസിവെഎമ്മിന്റെ നേതൃത്വത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആഘോഷത്തിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി കമ്മിറ്റിക്കു വേണ്ടി ജര്‍മനിയിലെ മലങ്കര സഭ കോഓര്‍ഡിറ്റേര്‍ ഫാ സന്തോഷ് തോമസ് അറിയിച്ചു. ഫാ.സാമുവല്‍ പാലവിളയില്‍, സിസിലി ചക്കാലമുറിയില്‍ (സെക്രട്ടറി, എംഎസ്സി ഡോര്‍ട്ട്മുണ്ട്) മാത്യു ചെറുതോട്ടുങ്കല്‍ (ട്രഷറര്‍, എംഎസ്സി ഡോര്‍ട്ട്മുണ്ട്) പാസ്റററല്‍ കൗണ്‍സില്‍ അംഗങ്ങളുമാണ് കമ്മിറ്റിക്കാര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT