ADVERTISEMENT

സൂറിക് ∙ ഓണാഘോഷത്തിന്റെയും ഇരുപതാം വാർഷികത്തിന്റെയും ഭാഗമായി ബി ഫ്രണ്ട്‌സ് കായിക പ്രേമികൾക്കായി നടത്തിയ വിവിധ മൽസരങ്ങൾക്കു ആവേശകരമായ സമാപനം. സെപ്തംബര് 24 നു സൂറികിലെ ഗ്രുണിങ്ങനിലെ ഹാളിലായിരുന്നു പരിപാടി. വടംവലി, ചീട്ടുകളി തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി. സെക്രട്ടറി ബോബ് തടത്തിലിന്റെ ആമുഖ പ്രസംഗത്തിനുശേഷം പ്രസിഡന്റ് ടോമി തൊണ്ടാംകുഴി ചടങ്ങിനു സ്വാഗതം പറഞ്ഞു. റോമിൽ നിന്നും എത്തിയ ഫാ. മാത്യു ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. അദ്ദേഹം സംഘടനയുടെ ഇരുപതു വർഷത്തെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിജയാശംസകൾ നേരുകയും ചെയ്തു.

b-friends-utsav-22-1

തുടർന്ന് പ്രോഗ്രാം കോർഡിനേറ്റേഴ്‌സായ ജോസ് പെല്ലിശേരിയും ജിമ്മി കൊരട്ടിക്കാട്ടുതറയിലും സംസാരിച്ചു. വടം വലി മത്സരം നിയന്ത്രിക്കാനെത്തിയ ബിനു കാരെകാട്ടിൽ മത്സരത്തിലെ പൊതു നിയമങ്ങൾ വിശദീകരിച്ചു. ലിജിമോൻ മനയിൽ കോച്ചും ആൽഫിൻ തെനംകുഴിയിൽ ക്യപ്റ്റനുമായി ഇറങ്ങിയ കൂത്താട്ടം ടീം, ജോർജ്കുട്ടി പുത്തൻകുളം കോച്ചായും ജോജോ വിചാട്ട് ക്യപ്റ്റനായും ഇറങ്ങിയ തെമ്മാടിക്കൂട്ടം ടീം, ജോസ് പെല്ലിശേരി കോച്ചായും ജെവിൻ പെല്ലിശേരി ക്യപ്റ്റനായും ഇറങ്ങിയ തനി നാടൻബോയ്‌സ് ടീം എന്നീ ടീമുകളാണ് മൽസരത്തിനുണ്ടായിരുന്നത്.

b-friends-utsav-22

പതറാത്ത കരുത്തിൽ കമ്പം മുറുകിയപ്പോൾ ഗ്രുണിങ്ങനിലെ ഹാളിൽ  ആർപ്പുവിളി മുഴങ്ങി. തെമ്മാടിക്കൂട്ടം ടീമും കൂത്താട്ടം ടീമും  ഒപ്പത്തിനൊപ്പം പോരടിച്ച്  അടിതെറ്റാതെ മനോഹര ചുവടുകളോടെ മുന്നേറിയപ്പോൾ കാണികൾ ആവേശത്തിന്റെ കൊടുമുടിയിലെത്തി. വാശിയേറിയ മത്സരത്തിനൊടുവിൽ കൂത്താട്ടം ടീമിന് ഫൈനലിലേക്ക് പ്രവേശനം നേടി. തനി നാടൻബോയ്‌സ് ടീമും കൂത്താട്ടം ടീമും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ ആവേശമേറി. മിന്നും മത്സരത്തിനൊടുവിൽ തനി നാടൻബോയ്‌സ് വിജയകിരീടമണിഞ്ഞു. 

b-friends-utsav-22-3

ഗോൾഡൻ റൂട്ട്സ് ട്രാവൽസ് നൽകിയ എവർറോളിങ് ട്രോഫിയും സംഘടന നൽകുന്ന ക്യാഷ് പ്രെയ്‌സ് നൽകി. രണ്ടാം സ്ഥാനത്തിനു അർഹരായ കൂത്താട്ടം ടീമിന് സംഘടനയുടെ ക്യാഷ് പ്രെയ്‌സ് നൽകി. ബിനു കാരെകാട്ടിൽ മത്സരങ്ങൾ നിയന്ത്രിച്ചു. സഹായത്തിനായി ജെയിൻ പന്നാരക്കുന്നേലും റഫറിയുടെ വേഷമിട്ടു. മത്സരത്തിനുശേഷം കൂത്താട്ടം ടീമിന്റെ കോച്ചായ ലിജിമോൻ ‌മറ്റു ടീമുകളുടെ ക്യപ്റ്റൻമാരായ ജോജോ വിചാട്ട്, ജെവിൻ പെല്ലിശേരി എന്നിവർ സംസാരിച്ചു.

ആവേശമേറിയ വടംവലി മത്സരത്തിനു ശേഷം ചീട്ടുകളി മത്സരത്തിനു തുടക്കമായി. വാശിയേറിയ 56 ഇന മത്സരത്തിൽ ബോബ് തടത്തിൽ, പ്രിൻസ് കാട്രുകുടിയിൽ, പൗലോസ് കൂവല്ലൂർ എന്നിവരുടെ ടീം ജെയിംസ് തെക്കേമുറി, ടോമി തൊണ്ടാംകുഴി, ജെയിൻ പന്നാരക്കുന്നേൽ എന്നിവരുടെ ടീമിനെ നിസാര പോയിന്റുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തി.

b-friends-utsav-22-4

വാശിയേറിയ 28 കളി മത്സരത്തിൽ ആന്റൻസ് വേഴേപ്പറമ്പിൽ, സിജി തോമസ് കൂട്ടുകെട്ട് ഒന്നാം സ്ഥാനവും ജോർജുകുട്ടി പുത്തൻകുളം, ഡേവിസ് വടക്കുംചേരി എന്നിവരുടെ കൂട്ടുകെട്ട് രണ്ടാം സ്ഥാനവും നേടി. ഉത്സവ് 22 ലെ ദീർഘമായ റമ്മി മത്സരത്തിൽ ജോർജ്‌കുട്ടി പുത്തൻകുളം ഒന്നാം സമ്മാനവും ജിമ്മി ശാസ്‌താംകുന്നേൽ രണ്ടാം സമ്മാനവും കരസ്ഥമാക്കി.

ബി ഫ്രണ്ട്‌സ് ഒരുക്കിയ ഉത്സവ് 22ന്റെ വിജയത്തിനായി കോർഡിനേറ്റേഴ്‌സിനൊപ്പം എക്സികുട്ടീവ് അംഗങ്ങളായ ഡേവിസ് വടക്കുംചേരി, ജോ പത്തുപറയിൽ, ടോണി ഉള്ളാട്ടിൽ, പ്രിൻസ് കാട്രുകുടിയിൽ, അഗസ്റ്റിൻ മാളിയേക്കൽ, ബിന്നി വെങ്ങാപ്പിള്ളിൽ, ജിമ്മി ശാസ്‌താംകുന്നേൽ, റെജി പോൾ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com