ലോക കേരളസഭ റീജിയനൽ കോൺഫറൻസ്; പങ്കെടുക്കാൻ അപേക്ഷ സമർപ്പിക്കാം

kerala-sabha
SHARE

ലണ്ടൻ ∙ പ്രവാസി സമൂഹത്തെ ഒരു വേദിയിൽ ഒരുമിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കേരള സർക്കാർ രൂപീകരിച്ച സംരംഭമാണ് ലോക കേരളസഭ.

ലോകകേരള സഭയുടെ യുകെ യൂറോപ്പ് മേഖലാ സമ്മേളനം ഒക്ടോബർ 9 ന് ലണ്ടനിൽ ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

നവകേരളത്തിന്റെ നിർമിതിയില്‍ യുകെയിലുള്ള പ്രവാസികൾക്ക്  തങ്ങളുടെ നിർദ്ദേശങ്ങൾ അവതരിപ്പിക്കുവാനുള്ള വേദിയാണ് ലോക കേരളസഭ ഒരുക്കുന്നത്. ഗൗരവപൂർണമായ ചർച്ചകൾ നടക്കുന്ന ഈ സമ്മേളനത്തിൽ ഏതാണ്ട് നൂറോളം പ്രതിനിധികള്‍ക്ക് പങ്കെടുക്കാം.

പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന ഓൺലൈൻ ഗൂഗിൾ അപ്ലിക്കേഷൻ ഫോം സെപ്റ്റംബർ 27 നകം പൂരിപ്പിച്ചു നൽകേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് ലോക കേരളസഭ സെക്രട്ടേറിയറ്റ്‌ തിരഞ്ഞെടുക്കുന്നവർക്ക് യോഗത്തിലേക്ക് ക്ഷണം ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് : https://docs.google.com/forms/d/1BxWKNv5aW0Rd2QEMvmgyznslvrOg6Cx3QrZjmjfduR8/edit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}