ADVERTISEMENT

ഹാംബുര്‍ഗ് ∙ ഹാംബുര്‍ഗ് കേരള സമാജം ഓണാഘോഷം നടത്തി. ഹാംബുര്‍ഗ് കോണ്‍സുല്‍ ജനറല്‍ ഗുല്‍ഷന്‍ ദിന്‍ഗ്ര ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഇരുന്നൂറോളം പേർ പങ്കെടുത്ത പരിപാടിയില്‍ ഇതര സംസ്ഥാനങ്ങളിലെ ഇന്ത്യക്കാരുടെയും വിവിധ രാജ്യങ്ങളിലെ സഹൃദയരുടെയും പങ്കാളിത്തം ശ്രദ്ധേയമായി.

hamburg-onam

ജർമന്‍ നര്‍ത്തകിയായ കാത്യ ശിവാനിയും സംഘവും അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തം, കേരള സമാജം കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച കഥക്, ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ് എന്നിവ കൂടാതെ ലളിത സംഗീതം, സംഘഗാനം, സിനിമ ഗാനങ്ങള്‍, ഉപകരണ സംഗീതം എന്നിവയും, കുട്ടികലാകാരന്മാരുടെ നൃത്തവും, വിഭവ സമൃദ്ധമായ ഓണ സദ്യയും ഇപ്രാവശ്യത്തെ ഓണപ്പരിപാടിക്ക് മാറ്റ് കൂട്ടി. സിനിമ – നാടക നടന്‍ പ്രകാശ് ബാരെ ഓണ്‍ലൈനില്‍ ഓണാശംസകള്‍ നേര്‍ന്നു.

hamburg-onam-3

 കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ മത്സര ഇനങ്ങള്‍ക്കും ആവേശം നിറഞ്ഞ വടംവലിക്കും ശേഷം ഗാവിന്‍ മാരിയോയുടെ ഡിജെ യോട് കൂടി ഓണാഘോഷം സമാപിച്ചു. പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കായുള്ള സമ്മാനദാനം ഹാംബുര്‍ഗ് കോണ്‍സുല്‍ ജനറല്‍ ഗുല്‍ഷന്‍ ദിന്‍ഗ്ര നിര്‍വഹിച്ചു.

hamburg-onam-5
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com