ADVERTISEMENT

റോം ∙ സുരക്ഷിത ഗർഭഛിദ്രത്തിനായുള്ള ലോക ദിനാചാരണത്തിനോടനുബന്ധിച്ച് ഇറ്റലിയിൽ വനിതളുടെ റാലികൾ നടന്നു. കഴിഞ്ഞദിവസം ഇറ്റലിയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ജോർജിയ മേലോണിയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷത്തിന്റെ വിജയത്തെത്തുടർന്ന് നടത്തിയ റാലികൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് നിരീക്ഷകർ കാണുന്നത്. മേലോണിയുടെ നേതൃത്വത്തിൽ രൂപീകൃതമാകുന്ന സർക്കാർ, ഗർഭഛിദ്ര അവകാശങ്ങളിൽ കൈകടത്തുമെന്നുള്ള ആശങ്കകൾക്കിടയിലാണ് ഗർഭഛിദ്ര അവകാശം സംരക്ഷിക്കുന്നതിനായി ആയിരക്കണക്കിന് സ്ത്രീകൾ ഇറ്റലിയിലുടനീളം മാർച്ചു നടത്തിയത്. 

ഇറ്റാലിയൻ ഫെമിനിസ്റ്റ് പ്രസ്ഥാനമായ ‘നോൺ ഊന ഡി മെനോ’ സംഘടിപ്പിച്ച രാജ്യവ്യാപകമായ പ്രകടനങ്ങൾ, രാജ്യാന്തര സുരക്ഷിത ഗർഭഛിദ്ര ദിനത്തിൽ റോമിലും മിലാനിലും ഉൾപ്പെടെ ഇറ്റലിയിലുടനീളമുള്ള അമ്പതിലേറെ നഗരങ്ങളിൽ നടന്നു. ഗർഭഛിദ്രത്തിനു അനുകൂലമായ മാർച്ചുകളിൽ സ്ത്രീകളും നിരവധി പുരുഷന്മാരും തെരുവിലിറങ്ങി. താൽപര്യമില്ലെങ്കിൽ ഗർഭാവസ്ഥയുടെ ആദ്യത്തെ 90 ദിവസങ്ങൾക്കുള്ളിൽ ഗർഭം അലസിപ്പിക്കാനുള്ള അവകാശം സ്ത്രീകൾക്ക് ഉറപ്പുനൽകുന്നതാണ് 1978 ൽ ഇറ്റലിയിൽ നിലവിൽവന്ന നിയമം.

തിരഞ്ഞെടുപ്പിൽ വിജയിച്ച തീവ്ര വലതുപക്ഷ ഫ്രദേല്ലി ഡി ഇറ്റാലിയ പാർട്ടിയുടെ നേതാവ് ജോർജിയ മെലോണിയെ, ഈ നിയമത്തിൽ ഒരു മാറ്റവും വരുത്തുന്നതിന് അനുവദിക്കില്ല എന്ന സന്ദേശം നൽകുന്നതിനാണ് വ്യാപകമായി റാലികൾ നടത്തിയതെന്നാണ് വിലയിരുത്തൽ. നിയമം റദ്ദാക്കാനോ പരിഷ്‌ക്കരിക്കാനോ തനിക്ക് പദ്ധതിയില്ലെന്നും എന്നാൽ മറ്റുചില ഓപ്ഷനുകൾ അതിൽ വരുത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും ഇറ്റലിയുടെ അടുത്ത പ്രധാനമന്ത്രിയാകുമെന്നു കരുതപ്പെടുന്ന ജോർജിയ മെലോണി അഭിപ്രായപ്പെട്ടതാണ് ഗർഭഛിദ്ര അനുകൂലികളെ പ്രകോപിതരാക്കിയത്. 

English Summary: Italians march for abortion rights after Meloni victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com