ADVERTISEMENT

റോം∙ ഒക്ടോബർ ഒന്നു മുതൽ ഇറ്റലിയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാർ മാസ്‌ക് ധരിക്കണമെന്ന നിബന്ധന  ഒഴിവാക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബസുകൾ, ട്രെയിനുകൾ, സബ്‌വേകൾ, ട്രാമുകൾ, ഫെറികൾ എന്നിവയിൽ നാളെ മുതൽ മാസ്‌കുകൾ ആവശ്യമില്ലെന്നാണ് അറിയിപ്പ്. 

 

എന്നാൽ ആശുപത്രികളിലും കെയർ ഹോമുകളിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും മാസ്ക് ഉപയോഗം  ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി റോബർതൊ സ്പെറൻസ അറിയിച്ചു.

 

പൊതുഗതാഗത സംവിധാനങ്ങളിൽ മാസ്ക് ഉപേക്ഷിക്കുന്നതിലൂടെ,  കോവിഡിനെ തുടർന്ന് ഇറ്റലിയിൽ  അവശേഷിക്കുന്ന അവസാനത്തെ  നിയന്ത്രണങ്ങളിലൊന്നിനു കൂടിയാണ് അവസാനമാകുന്നത്. 

 

പൊതുഗതാഗത നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും, സമീപ ആഴ്ചകളിൽ റോമിലെ മെട്രോകളിലും ബസുകളിലും മാസ്കുകളില്ലാതെ യാത്രക്കാരെയും വിനോദസഞ്ചാരികളും  കാണുന്നതു പതിവായിരുന്നു.

English Summary: Italy stops use of mask in publictransport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com