ADVERTISEMENT

മാഞ്ചസ്റ്റർ ∙ ഒരു കോവിഡ് കാലത്തിന്റെ ഇടവേളയ്ക്കുശേഷം കേരളീയ കലയുടെ അരങ്ങിലേക്കുള്ള തിരിച്ചുവരവിനു കാഹളമോതിക്കൊണ്ട് യുക്മ നാഷനൽ കലാമേളയ്ക്ക് പ്രാരംഭമായി റീജിയണൽ കലാമേളകളുടെ തയാറെടുപ്പുകൾ വിപുലമായി നടന്നുവരുന്നു. ഒക്ടോബർ 29ന് മാഞ്ചസ്റ്ററിലെ പ്രശസ്തമായ പാർസ് വുഡ് സ്കൂൾ ആണ് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. 

 

യുക്മയുടെ പ്രബല റീജിയണുകളിൽ ഒന്നായ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ബിജു പീറ്ററിന്റെ നേത്യത്വത്തിൽ തയാറെടുപ്പുകൾ പുരോഗമിക്കുകയാണ്. റീജിയണൽ കലാമേളയുടെ ചുമതലകൾ വഹിക്കുന്നത് റീജിയണൽ ആർട്സ് കോർഡിനേറ്റർ സനോജ് വർഗീസ് ആയിരിക്കും. കലാമേളയുടെ വിജയത്തിനായി എല്ലാവരുടെയും സഹായസഹകരണം ഉണ്ടാവണമെന്ന് പ്രസിഡന്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, നാഷനൽ എക്സിക്യൂട്ടീവ് അംഗം ജാക്സൺ തോമസ് എന്നിവർ അഭ്യർഥിച്ചു. 

 

കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി ബന്ധപ്പെടുക: സനോജ് വർഗീസ് - 07411300076, ബിജു പീറ്റർ - 07970944925, ബെന്നി ജോസഫ് - 07737928536. സ്പോൺസർഷിപ്പ്: ബിജു മൈക്കിൾ - 07446893614, ജാക്സൺ തോമസ് - 07403863777.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com