ജര്‍മനിയിലെ നഴ്സിങ് വിദ്യാഭ്യാസവും ജോലി സാധ്യതയും; വെബിനാര്‍ ഒക്ടോബര്‍ 1 ന്

webinar-germnay
SHARE

ബര്‍ലിന്‍∙ ജര്‍മനിയിലെ നഴ്സിംഗ് പഠനം, ജോലി, തുടര്‍പഠനം എന്നിവ വിഷയമാക്കിയുള്ള ഒരു വെബിനാര്‍ ഒക്ടോബര്‍ 1 ന് ഇന്ത്യന്‍ സമയം വൈകിട്ട് 7 മണിക്ക് സൂം വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമില്‍ നടക്കും. യൂറോപ്പിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും (മുഖ്യപത്രാധിപര്‍, പ്രവാസിഓണ്‍ലൈന്‍) സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവര്‍ത്തകനുമായ ജോസ് കുമ്പിളുവേലില്‍, ജര്‍മനിയിലെത്തി ഭാഷാപഠനവും നഴ്സിംഗും പൂര്‍ത്തിയാക്കി കഴിഞ്ഞ 33 വര്‍ഷമായി റജിസ്റ്റേര്‍ഡ് നഴ്സായി ജോലി ചെയ്യുന്ന ഷീന കുമ്പിളുവേലില്‍ എന്നിവരാണ് വിഷയാധിഷ്ടിതമായി സെഷന്‍ കൈകാര്യം ചെയ്യുന്നത്.

വെബിനാര്‍ മോഡറേറ്റ് ചെയ്യുന്നത് നീരജ ജാനകി (ബംഗളുരു) ആണ്. ജര്‍മനിയില്‍ നഴ്സിങ് ഔസ്ബില്‍ഡൂംഗ് തേടുന്ന എല്ലാവര്‍ക്കും പ്രയോജനപ്രദമാവുന്ന വെബിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

വെബിനാറിന്റെ ലൈവ് https://www.facebook.com/mentorz4u ന്റെ ഫേസ്ബുക്കില്‍ ഉണ്ടായിരിയ്ക്കും.

പ്രതിഭാധനരായ യുവ വിദ്യാർഥികളെ അവരുടെ കഴിവുകള്‍ക്കും അഭിലാഷങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ പ്രൊഫഷണല്‍ പാതകള്‍ തിരിച്ചറിയുന്നതിനും ജോലിയുടെ ലോകത്തേക്ക് വിജയകരമായി പ്രവേശിക്കാന്‍ അവരെ സഹായിക്കുന്നതിനും സഹായിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത സംരംഭമാണ് Mentors4u.

ജര്‍മനിയിലെ ബോണില്‍ സ്ഥിതിചെയ്യുന്ന United Nations Convention Combat Desertification (UNCCD) ആസ്ഥാനത്ത് ജി 20 ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ കോര്‍ഡിനേഷന്‍ ഓഫിസ് ഡയറക്ടറായ ഡോ. മുരളി തുമ്മാരുകുടിയുടെ പ്രത്യേക താല്‍പ്പര്യത്തിലാണു വെബിനാര്‍ സംഘടിപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}