എലിസബത്തിനെ നീക്കി, ചാള്‍സിന്റെ ചിത്രം പതിച്ച് പുതിയ ബ്രിട്ടീഷ് നാണയം

coin-charles
SHARE

ലണ്ടന്‍∙  ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് അവരുടെ മുഖം രാജ്യത്തിന്റെ നാണയത്തിൽ നിന്നു നീക്കി. പകരം ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത പുതിയ നാണയങ്ങള്‍ പുറത്തിറക്കുകയാണ്.

രാജകീയ പാരമ്പര്യത്തിനനുസൃതമായി ചാള്‍സിന്റെ ഛായാചിത്രം ഇടത്തേക്ക് മുഖംതിരിച്ചാണുള്ളത്. എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള നാണയത്തില്‍ വലത്തേക്കു മുഖംതിരിച്ചായിരുന്നു. ആചാരപ്രകാരം ഓരോ അധികാരിയുടെയും വശം മാറ്റാറുണ്ട്.

'ചാള്‍സ് മൂന്നാമന്‍ രാജാവ്, ദൈവകൃപയാല്‍, വിശ്വാസത്തിന്റെ സംരക്ഷകന്‍' എന്ന് അര്‍ഥം വരുന്ന വാചകവും ചേര്‍ത്തിട്ടുണ്ട്. ബ്രിട്ടീഷ് ശില്‍പിയായ മാര്‍ട്ടിന്‍ ജെന്നിങ്സ് രൂപകല്‍പനചെയ്ത നാണയത്തിന്റെ ഡിസൈന്‍ ചാള്‍സ് രാജാവ് അംഗീകരിച്ചിട്ടുണ്ട്. അഞ്ച് ഡോളര്‍, 50 പെന്‍സ് നാണയങ്ങളാണ് റോയല്‍ മിന്റ് പുറത്തിറക്കുന്നത്. ഈ വര്‍ഷംതന്നെ പൊതുജനങ്ങള്‍ക്ക് ഇവ ലഭ്യമാകും.

എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ള 27 ബില്യണ്‍ നാണയങ്ങള്‍ യുകെയില്‍ പ്രചരിക്കുന്നുണ്ട്. ഇവ പിന്‍വലിക്കാത്തതിനാല്‍ തുടര്‍ന്നും വിനിമയത്തില്‍ ഉപയോഗിക്കാം.

English Summary : UK's Royal Mint reveals coin portrait of King Charles III

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}