ADVERTISEMENT

എർഡിങ്ടൻ ∙ ഇഎംഎയ്ക്ക്  നേതൃപാടവും,പരിചയസമ്പത്തുമുള്ള പുതിയ നേതൃത്വം. ഓണാഘോഷത്തോടനുബന്ധിച്ചു ചേർന്ന പൊതുയോഗത്തിൽ വച്ചായിരുന്നു 2022-24 വർഷത്തേക്കുള്ള ഭരണസമിതിയുടെ തിരെഞ്ഞുടുപ്പ്. യോഗത്തിൽ പ്രസിഡന്റ് എബി ജോസഫ്‌ അധ്യക്ഷത വഹിച്ചു. പുതിയ കമ്മിറ്റിക്കു നിർലോഭവും ,നിരുപാധികവുമായ പിന്തുണയും,സഹായസഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്‌തു.

erdington

മുൻ പ്രസിഡന്റ് ജോർജ്‌ മാത്യൂ ഓണസന്ദേശം നൽകി.  ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി സുവി കുരുവിള പ്രവർത്തന റിപ്പോർട്ടും, ഖജാൻജി റോണി ഇ.സി.സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ കലാകായിക പരിപാടികളും ,കലാഭവൻ ദിലീപിന്റെ കോമഡി ഷോയും അരങ്ങേറി.

                 

a32

മോനി ഷിജോ (പ്രസിഡന്റ് ),ജോർജ്‌ മാത്യൂ (വൈസ് പ്രസിഡന്റ് ),അനിത സേവ്യേർ (സെക്രട്ടറി ),ഡിജോ ജോൺ (ജോൻറ് സെക്രട്ടറി ),കാർത്തിക നിജു  (കൾച്ചറൽ കോഓർഡിനേറ്റർ ),ജെയ്സൺ തോമസ് (ട്രെഷറർ )ജെൻസ് ജോർജ്‌ (ജോയിന്റ് ട്രെഷറർ) ഏരിയ കോഓർഡിനേറ്റഴ്സ് ആയി കുഞ്ഞുമോൻ ജോർജ്‌ (പെരികോമൺ )മേരി ജോയി (ഏർ ഡിങ്ങ്ടൺ സെൻട്രൽ ),അശോകൻ മണ്ണിൽ (കിങ്‌സ്‌ബെറി ) എന്നിവരെയും യോഗം ‌തിരഞ്ഞെടുത്തു .

mal-asso

 

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോനി ഷിജോ അവതാരകയായും, ആർജെയായും മലയാളികൾക്കിടയിൽ സുപരിചിതയാണ്. പൊതുയോഗത്തിൽ ബൈജു കുര്യാക്കോസ് സ്വാഗതവും, ആനി കുര്യൻ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com