ADVERTISEMENT

വിയന്ന ∙ യുദ്ധങ്ങള്‍ ലോകത്തിന് സമ്മാനിക്കുന്നത് തീരാദുരിതങ്ങളാണ്. ഒന്നാം ലോക മഹായുദ്ധം രണ്ടു കോടി ജനങ്ങളെ കൊലപ്പെടുത്തി. രണ്ടാം ലോക മഹായുദ്ധത്തില്‍ എണ്ണം അതിന്‍റെ ഇരട്ടിയായിരുന്നു. 

 

ശത്രുരാജ്യത്തിന്റെ തോക്കിന്‍ മുനയില്‍ എരിഞ്ഞു തീര്‍ന്ന മകള്‍, പടയാളികള്‍ തട്ടിക്കൊണ്ടുപോയ ഭര്‍ത്താവ്, പട്ടാളക്കാര്‍ തകര്‍ത്തെറിഞ്ഞ സ്വന്തം മാനം, അവര്‍ ചാമ്പലാക്കിയ തന്റെ വീട്, ഇവയ്ക്കിടയില്‍ സ്വന്തം ജീവന്‍ തൃണവല്‍ക്കരിച്ചു കൊണ്ട് യുക്രെയ്ൻ യുദ്ധഭൂമിയില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന ഒരു മലയാളി വീട്ടമ്മയുടെ കദനകഥ പറയുകയാണ് 'ഒരു വിലാപം' എന്ന മലയാള ഷോര്‍ട്ട് ഫിലിമിലൂടെ മോനിച്ചന്‍ കളപ്പുരയ്ക്കല്‍.

short-film1

 

സ്വിറ്റ്സര്‍ലൻഡില്‍ ഈ വര്‍ഷം നടന്ന കേളി ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ രണ്ടാം സ്ഥാനം നേടിയ ഈ ഷോര്‍ട്ട് ഫിലിം, യുക്രെയ്ൻ യുദ്ധം പ്രധാന കഥാതന്തുവായ ആദ്യത്തെ മലയാളം ഷോര്‍ട്ട് ഫിലിം കൂടിയാണ്.

 

ഫാ.ജോഷി വെട്ടികാട്ടില്‍, രാജി തട്ടില്‍, ബിജു കരിയാംപള്ളി എന്നിരാണ് അഭിനേതാക്കള്‍. തിരക്കഥ, ക്യാമറ, സംവിധാനം മോനിച്ചന്‍ കളപ്പുരയ്ക്കല്‍. എഡിറ്റിങ് അല്‍വിന്‍ പോള്‍ ജോണ്‍, മ്യൂസിക് രാജീവ് ശിവയും, പോസ്ററര്‍ ജി ബിജുവും, സബ്ടൈറ്റില്‍ സജി ജേക്കബ് വിയന്നയും, സഹസംവിധാനം ഫാ. ഷൈജു മാത്യു മേപ്പുറത്ത് ഒഐസിയും നിര്‍വഹിച്ചിരിക്കുന്നു.

 

ഷോര്‍ട്ട് ഫിലിം ലിങ്ക്: https://youtu.be/8VcobzpCAqM 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com