ADVERTISEMENT

ലണ്ടൻ ∙ ലോകകേരളസഭ യൂറോപ്പ് മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, ഹരികൃഷ്ണൻ നമ്പൂതിരി, അജിത് കൊളാശ്ശേരി എന്നിവർ ലണ്ടനിലെത്തി. ലോകകേരളസഭ യൂറോപ്പ് മേഖലാ പ്രതിനിധി സമ്മേളനം ഞായറാഴ്ച ലണ്ടനിൽ നടക്കും. പ്രതിനിധി സമ്മേളനത്തിൽ പ്രവാസി മലയാളികളുടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു വിവിധ തൊഴിൽ മേഖലകളിൽ നിന്നു നൂറിലേറെ പ്രതിനിധികൾ പങ്കെടുക്കും. ഇനിയുള്ള ദിവസങ്ങളിൽ നോർക്ക പ്രതിനിധികൾ പ്രവാസി സംഘടനകളുടെ നേതാക്കളുമായി ചർച്ചകൾ നടത്തും. 

sreeramakrishnan-team-london

 

പ്രതിനിധി സമ്മേളനത്തിലും പ്രവാസി പൊതുസമ്മേളനത്തിലും പങ്കെടുക്കുവാനും പ്രവാസികളുമായി സംവദിക്കാനും മുഖ്യന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി. രാജീവ്, വി. ശിവൻകുട്ടി എന്നിവർ ശനിയാഴ്ച ലണ്ടനിൽ എത്തും. പ്രവാസി പൊതുസമ്മേളനത്തിലും അതോടനുബന്ധിച്ചു അണിയിച്ചൊരുക്കുന്ന കേളീരവം കലാസാംസ്കാരിക  പരിപാടിയിലും പങ്കെടുത്തു പരിപാടികൾ വൻ വിജയം ആക്കണമെന്ന് എല്ലാ പ്രവാസികളോടും സംഘാടക സമിതി അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com