ADVERTISEMENT

ഡബ്ലിൻ ∙ ഡബ്ലിൻ സിറോ മലബാർ സഭയുടെ നാവൻ കുർബാന സെന്ററിൽ നിത്യസഹായ മാതാവിന്റെ തിരുനാളും, ഇടവക ദിനവും സൺഡേ സ്കൂൾ വാർഷികവും ആഘോഷമായി നടന്നു. 

  

ഒക്ടോബർ ഒന്നാം തീയതി ദേവാലയ അങ്കണത്തിൽ ഫാ. റോയ് വട്ടക്കാട്ട് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചതോടെ തിരുനാളിനു തുടക്കമായി.   ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് സിറോ മലബാർ സഭ അയർലൻഡ് നാഷനൽ കോഓർഡിനേറ്റർ റവ. ഡോ. ക്ലെമൻ്റ് പാടത്തിപറമ്പിൽ മുഖ്യകാർമികനായിരുന്നു.  ഫാ. ജോസഫ് ഓലിയക്കാട്ട് വചന സന്ദേശം നൽകി. ഫാ. മൈക്കിൾ കാഹിൽ (വികാരി, ജോൺസ്ടൗൺ പള്ളി), ഫാ. ഷിന്റോ, ഫാ. പോൾ ( സെന്റ്. പോൾസ് മൈനൂത്ത്) എന്നിവരും സഹകാർമികരായിരുന്നു.  തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് പ്രദിക്ഷണം നടന്നു.

feast

  

പൗരോഹത്യത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ജോൺസ്ടൗൺ പള്ളി വികാരി ഫാ.  മൈക്കിൾ കാഹിലിന് ഉപഹാരം സമ്മാനിച്ചു. അയർലൻഡിലെ സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന  ഫാ. പോളിനു സിറോ മലബാർ സമൂഹത്തിന്റെ യാത്രയയപ്പ് നൽകി. വിവാഹത്തിന്റെ 25,15 വാർഷികം   ആഘോഷിക്കുന്ന ദമ്പതിമാരെയും തദ്ദവസരത്തിൽ അനുമോദിച്ചു.

  

നാവൻ സെന്റ്. മേരീസ് ദേവാലയ ഓഡിറ്റോറിയത്തിൽ  സൺഡേ സ്കൂൾ വാഷികം നടത്തി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു.  തുടന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു. സ്നേഹവിരുന്നോടെ തിരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com