ADVERTISEMENT

റോം ∙ പറക്കും ടാക്സികൾ യാഥാർഥ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി റോമിലെ ഫ്യൂമിച്ചിനോ എയർപോർട്ടിൽ ഇവയുടെ ആദ്യ പരീക്ഷണപ്പറക്കൽ നടത്തി. 2024ൽ ഇറ്റാലിയൻ തലസ്ഥാനത്ത് ആദ്യമായി പറക്കുംടാക്സികൾ പ്രദർശിപ്പിക്കുകയും ഒരു വർഷത്തിനുള്ളിൽ പൊതുജനങ്ങൾക്കായി സേവനം ആരംഭിക്കാവുന്നതരത്തിൽ വികസിപ്പിക്കുകയുമാണ് ലക്ഷ്യം.

‘ഫ്ലൈയിംഗ് ടു ദ ഫ്യൂച്ചർ - വെർട്ടിപോർട്ട് എക്‌സ്പീരിയൻസ് ഇൻ റോം’ എന്ന പേരിലുള്ള മീഡിയ ഇവന്റിലാണ്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന രണ്ടുസീറ്റുകളുള്ള എയർ ടാക്സികളുടെ പരീക്ഷണപ്പറക്കൽ നടത്തിയത്. ജർമ്മൻ അർബൻ എയർ മൊബിലിറ്റി കമ്പനിയായ വോളോകോപ്റ്ററും മോട്ടോർവേകളും വിമാനത്താവളങ്ങളും നിയന്ത്രിക്കുന്ന ഇറ്റലി ആസ്ഥാനമായുള്ള ആഗോള കമ്പനിയായ എയ്‌റോപോർതി ഡി റോമയും (എഡിആർ) തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമാണ് ഭാവിയിലെ ടാക്സി സംരംഭമായ പറക്കും ടാക്സികൾ. 

ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സിക്ക് 20 മിനിറ്റിനുള്ളിൽ യാത്രക്കാരെ റോം നഗരത്തിന്റെ കേന്ദ്രഭാഗത്തേക്ക് കൊണ്ടുപോകാൻ കഴിയും.  ദശലക്ഷക്കണക്കിന് തീർഥാടകരെ റോമിലേക്ക് ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ സംരംഭം 2025 ൽ വത്തിക്കാനിലെ ജൂബിലി വർഷത്തോടനുബന്ധിച്ച്  പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

എയർ മൊബിലിറ്റിയുടെ ആദ്യ നഗരങ്ങളിലൊന്നായി റോമിനെ മാറ്റുന്ന ഈ ഭാവി പദ്ധതിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും തിരക്കേറിയ റോഡുഗതാഗതത്തിൽ ബുദ്ധിമുട്ടുന്ന നഗരത്തിൽ ഇത് വലിയൊരു മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷയെന്നും എഡിആർ ചെയർമാൻ ക്ലോദിയോ ഡി വിൻസെന്റി പറഞ്ഞു.

English Summary: Rome's Fiumicino airport tests flying taxi ahead of 2024 launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com