ADVERTISEMENT

ഹാന്നോവര്‍∙ ജര്‍മനിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ജര്‍മനിയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മ്മനിയുടെ ഓര്‍ഡര്‍ ഓഫ് മെറിറ്റ് ജേതാവുമായ ജോസ് പുന്നാംപറമ്പില്‍ ഇന്തോ ജർമന്‍ സൊസൈറ്റിയുടെ 12–ാമതു ടാഗോര്‍ കള്‍ച്ചർ പ്രൈസ് ഏറ്റുവാങ്ങി.

 

ഒക്ടോബര്‍ 1നു ഹാനോവറിലെ നൊവോട്ടലില്‍ നടന്ന ജർമന്‍ ഇന്ത്യന്‍ സൊസൈറ്റിയുടെ 69 –ാം വാര്‍ഷിക യോഗത്തില്‍ ഡോയ്റ്റ്ഷെ  ഇന്‍ഡിഷെ ഗെസെല്‍ഷാഫ്റ്റ്, പ്രസിഡന്റ് ഹാന്‍സ് ജോവാക്കിം കിഡെര്‍ലെന്‍, പുരസ്കാരം സമ്മാനിച്ചു. എന്‍ഡോവ്മെന്റ് തുകയായ 5,000 യൂറോയാണ് സമ്മാനം. ഒരോ 3 വര്‍ഷം കൂടുമ്പോഴാണു പുരസ്കാരം നല്‍കുന്നത്.

jose-punnaparambil

 

ജർമന്‍ ഇന്ത്യന്‍ സൊസൈറ്റിയുടെ അഞ്ചംഗ ജൂറിയാണു ജേതാവിനെ തിരഞ്ഞെടുത്തത്. 2020 ലെ പുരസ്ക്കാരമാണ് ഇക്കൊല്ലം നല്‍കിയത്. 1986 മുതലാണ് ടാഗോര്‍ കള്‍ച്ചർ പ്രൈസ് നല്‍കിത്തുടങ്ങിയത്. സ്ററുട്ട്ഗാര്‍ട്ട് ആസ്ഥാനമായ ഇന്തോ ജര്‍മന്‍ സൊസൈറ്റിയാണ് ഈ പുരസ്ക്കാരം നല്‍കുന്നത്.

 

ജര്‍മനിയില്‍ ഇന്ത്യന്‍ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ജോസ് പുന്നാംപറമ്പിലിനെ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

 

കഴിഞ്ഞ 19 വര്‍ഷമായി ഇന്തോ ജര്‍മന്‍ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങള്‍ ജര്‍മന്‍ ഭാഷയിലും രണ്ടു പുസ്തകങ്ങള്‍ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുംബൈ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദാനന്തരബിരുദം നേടിയാണ് 1966 ല്‍ ജര്‍മനിയില്‍ കുടിയേറുന്നത്. ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) ന്റെ 2016 ലെ സാഹിത്യപുരസ്കാരവും, സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ 2016 ലെ പുരസ്ക്കാരവും ജോസ് പുന്നാംപറമ്പിലിന് ലഭിച്ചിട്ടുണ്ട്.

 

ഇരിങ്ങാലക്കുടയിലെ എടക്കുളമാണ് സ്വദേശം.നഴ്സിംഗ് ജോലിയില്‍ നിന്നും വിരമിച്ച ശോശാമ്മയാണ് ഭാര്യ. നിഷ, അശോക് എന്നിവര്‍ മക്കളാണ്. ബോണ്‍ നഗരത്തിനടുത്തുള്ള ഉങ്കലിലാണു താമസം. കഴിഞ്ഞ 19 വര്‍ഷമായി ഇന്തോ ജര്‍മന്‍ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങള്‍ ജര്‍മന്‍ ഭാഷയിലും രണ്ടു പുസ്തകങ്ങള്‍ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com