ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ ബൈബിൾ കലോത്സവം നവംബർ 19 ന്

Mail This Article
ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ബൈബിൾ കലോത്സവം നവംബർ 19 ന് കവെൻട്രി റീജിയനിലെ സ്റ്റാഫ്‌ഫോഡിൽ വച്ച് നടത്തും. യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ബൈബിൾ അധിഷ്‌ഠിത കലാമത്സരങ്ങൾക്ക് ആതിഥ്യമരുളുന്നത് കവെൻട്രി റീജനിലെ സ്റ്റാഫ്‌ഫോർഡാണ്. രൂപതയിലെ എട്ട് റീജിനുകളിലായി നടത്തപ്പെട്ട റീജിനൽ മത്സരങ്ങളിൽ വിജയികൾ ആയവരാണ് നാഷനൽ ലെവൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സിംഗിൾ ഐറ്റം മത്സരങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയവരും ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരുമാണ് രൂപത മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
പത്തു സ്റ്റേജുകളിലായി ആയിരത്തിലധികം മത്സരാഥികൾ രൂപതതല മത്സരങ്ങളിൽ മാറ്റുരയ്ക്കും. സമയ നിഷ്‌ഠകൊണ്ടും മത്സരാഥികളുടെ പങ്കാളിത്തം കൊണ്ടും ഏറെ പ്രശംസനേടിയിട്ടുള്ളതാണ് രൂപത ബൈബിൾ കലോത്സവം. മത്സരങ്ങളുടെ വിവിധ വേദികളെക്കുറിച്ചും, സമയക്രമത്തെക്കുറിച്ചും വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്. ബൈബിൾ കലോത്സവം വിശ്വാസ സമൂഹത്തെ സംബന്ധിച്ചടത്തോളം ഒരു ആഘോഷമാണ് അതിലുപരി ഒരു വിശ്വാസ പ്രഘോഷണമാണ്
മത്സരാർഥികളെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് ടീം അറിയിച്ചു. ബൈബിൾ കലോത്സവത്തിന്റെ ആവേശം ഒട്ടും കുറിയാതെയിരിക്കാൻ ബൈബിൾ അപ്പോസ്റ്റലേറ്റ് ഇറക്കിയ തീം സോങ് ഇതിനോടകം ആവേശമായി വിശ്വാസ സമൂഹം ഏറ്റെടുത്തിരിക്കുകയാണ്. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ വരികൾക്ക് ബിജു കൊച്ചുതെള്ളിയിൽ സംഗീത സംവിധാനം നിർവഹിച്ച ഈ മനോഹരമായ തീം സോങ് ആലപിച്ചത് അഭിജിത് കൊല്ലമാണ്. ബൈബിൾ കലോത്സവത്തിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്ന ഈ ഗാനം ഏവരിലേക്കും എത്തട്ടെ. തീം സോങ്ങിന്റെ യു ട്യൂബ് ലിങ്ക്: https://youtu.be/eDDr8NxKLwk ബൈബിൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ബൈബിൾ അപ്പോസ്റ്റലേറ്റ് പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .