സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ മെൻസ് ഫോറം ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

stoke-on-trent-badminton
SHARE

ലണ്ടൻ ∙ സിറോമലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ മെൻസ്‌ ഫോറം ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി. മെൻസ്, വുമൻസ്, ചിൽഡ്രൻസ്, ഡബിൾ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 30 ഓളം ടീമുകൾ പങ്കെടുത്തു. ഒന്നാംസമ്മാനമായ 201 പൗണ്ട് ക്യാഷും,ഹോർമിസ് കുരിശിങ്കൽ– ലില്ലി  ഹോർമിസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും അബിനേഷ്  ജോസും ജിൻസ് ദേവസ്സിയും കരസ്ഥമാക്കിയപ്പോൾ, രണ്ടാം സമ്മാനമായ 151 പൗണ്ടും അലൈഡ് മോർട്ടഗേജ് ആൻഡ് സർവീസ്  എവർറോളിങ് ട്രോഫിയും റെയ്‌കോ  സെൽവനും ജീൻ ജോയിക്കും  ലഭിച്ചു. മൂന്നാം സമ്മാനമായ 101 പൗണ്ടും  കത്രികുട്ടി ജോൺ മാളിയേക്കൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും റോണി സെബാസ്റ്യനും സെൽജി തോമസും കരസ്ഥമാക്കി. വിമൻസ് വിഭാഗത്തിൽ ഒന്നാം സമ്മാനം ഷീമോൾ  ബോബി ആൻഡ് ലോറൽ ബോബി കരസ്ഥമാക്കി. രണ്ടാം സമ്മാനം ടീനാ  സജി ആൻഡ് അൻസൽ ഷൈജുവും കരസ്ഥമാക്കി .

stoke-on-trent-badminton-3

ചിൽഡ്രൻസ് വിഭാഗത്തിൽ ഫസ്റ്റ് പ്രൈസ്: ടോണി ജോസഫ്- റിജുൻ റൺസ്. രണ്ടാം സ്ഥാനം  ഹന്നാ ജോർജ് –ജെക്കബ് ജോർജ്. ബെസ്റ്റ്   പ്ലേയർക്ക് സജി ജോസ് നൽകിയ 51 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ജിൻസ് ദേവസി കരസ്ഥമാക്കി. ക്യാഷ് പ്രൈസുകളും ട്രോഫികളും ഇടവക വികാരി ഫാ. ജോർജ് എട്ടുപറയിൽ നൽകുകയുണ്ടായി. റഫറിമാരായ അജി മംഗലത്തിനും, സജി മോനും സഹകരിച്ച മറ്റുള്ളവർക്കും മെൻസ് ഫോറം നന്ദി അറിയിച്ചു. 

stoke-on-trent-badminton-2

മെൻസ് ഫോറം പ്രസിഡന്റ് ജിജിമോൻ ജോർജ്, സെക്രട്ടറി ബെന്നി പാലാട്ടി, ട്രഷറർ  ജിജോ ജോസഫ്, കൺവീനേഴ്‌സ് ജിജോ ജോസഫ്, അനൂപ് ജേക്കബ്. 

stoke-on-trent-badminton-4
Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS