ADVERTISEMENT

ബര്‍ലിന്‍∙ ശരത്കാലത്തിനു ശേഷം ജര്‍മന്‍ വാതക ശേഖരം 100 ശതമാനമായി. റഷ്യ വെട്ടിക്കുറച്ചതുമൂലം നഷ്ടപ്പെട്ട ഊര്‍ജം ശൈത്യകാലത്തിന് രാജ്യം തയ്യാറെടുക്കുമ്പോള്‍, ഗ്യാസ് സംഭരണ കേന്ദ്രങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും നിറഞ്ഞിരിക്കുന്നുവെന്ന് ഗ്യാസ് കമ്പനി പറഞ്ഞു.ജര്‍മനിയിലെ മൊത്തം സ്റേറാറേജ് ലെവല്‍ 100 ശതമാനമായതായി ഫെഡറല്‍ നെറ്റ്വര്‍ക്ക് ഏജന്‍സി പ്രതിദിന അപ്ഡേറ്റില്‍ പറഞ്ഞു. ചില സ്റേറാറേജ് സൈറ്റുകള്‍ കൂടുതല്‍ വാതകം കൈവശം വയ്ക്കാന്‍ പ്രാപ്തമാണെന്നും "നില 100 ശതമാനമായാലും സ്റേറാക്ക്പൈലിംഗ് തുടരും.

 

വര്‍ഷങ്ങളായി റഷ്യന്‍ വാതക ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ, ഫെബ്രുവരി ഉക്രെയ്നിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ ഡെലിവറികള്‍ വെട്ടിക്കുറച്ചതിന് ശേഷം കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്.നവംബറോടെ ഗ്യാസ് സംഭരണ കേന്ദ്രങ്ങള്‍ 95 ശതമാനം നിറക്കാന്‍ ജർമന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു, എന്നാല്‍ ഒക്ടോബര്‍ പകുതിയോടെ 75 ശതമാനം ലക്ഷ്യത്തിലെത്തിയിരുന്നു.

 

എല്‍എന്‍ജി

 

പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതിനുള്ള ആദ്യ ജർമന്‍ തുറമുഖം ചൊവ്വാഴ്ച, പ്രവര്‍ത്തനമാരംഭിച്ചു. ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) ഇറക്കുമതി ചെയ്യുന്നതിനുള്ള ജർമനിയുടെ ആദ്യ ടെര്‍മിനല്‍ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള വില്‍ഹെംസ് ഹാഫന്‍ തുറമുഖത്ത് തുറന്നു.റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന് മുൻപു ജർമനി അതിന്റെ പ്രകൃതിവാതക ഇറക്കുമതിയുടെ പകുതിയിലധികം റഷ്യയില്‍ നിന്നു സ്വീകരിച്ചിരുന്നു, എന്നാല്‍ യുദ്ധത്തിന്റെ തുടക്കം മുതല്‍, ദ്രവീകൃത പ്രകൃതിവാതകം ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ വിതരണത്തിന്റെ ബദല്‍ സ്രോതസ്സുകള്‍ അത് ജര്‍മനി നെട്ടോട്ടത്തിലാണ്

 

ലോവര്‍ സാക്സണി സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ നീഡര്‍സാക്സെന്‍ പോര്‍ട്ട്സ്, നിലവിലുള്ള ലാന്‍ഡിങ് സൈറ്റ് പരിവര്‍ത്തനം ചെയ്തു, അതിലൂടെ ഒരു ഫ്ലോട്ടിംഗ് സ്റേറാറേജും "റീഗാസിഫിക്കേഷന്‍" യൂണിറ്റും സ്ഥിരമായി നിലയുറപ്പിച്ചു.പൂര്‍ണമായും ലോഡ് ചെയ്ത ടാങ്ക് സംഭരണ കപ്പല്‍ നങ്കൂരമിടുമ്പോള്‍ ഡിസംബര്‍ പകുതിയോടെ തുറമുഖത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com