ചന്ദ്രു അയ്യർ പുതിയ ബ്രിട്ടിഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ

chandru-iyyer
SHARE

ലണ്ടൻ ∙ കേരളം, കർണാടക സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബ്രിട്ടിഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി ചന്ദ്രു അയ്യരെ നിയമിച്ചു. ഇരു സംസ്ഥാനങ്ങളുമായി യുകെയ്ക്കുള്ള നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുക ബിസിനസ്, ജനങ്ങളുമായ ബന്ധം എന്നിവ കൂടുതൽ വ്യാപിപ്പിക്കുക എന്നിവയാണ് ചന്ദ്രുവിന്റെ പ്രഥമ കർത്തവ്യം. 15 വർഷത്തിനു ശേഷം തിരികെ ഇന്ത്യയിലേക്കു വരാനും പുതിയ പദവി അലങ്കരിക്കാൻ സാധിച്ചതിലും അതിയായ സന്തോഷമുണ്ടെന്നു ചന്ദ്രു അയ്യർ പ്രതികരിച്ചു. 

പ്രമുഖ ആഗോള പ്രൊഫഷനൽ സേവന സ്ഥാപനങ്ങളിലൊന്നായ യുകെയിലെ ഗ്രാൻഡ് തോൻടനിനൊപ്പം സൗത്ത് ഏഷ്യ ബിസിനസ് മേധാവിയായി ചന്ദ്രു പ്രവർത്തിച്ചിട്ടുണ്ട്. യുകെ–ഇന്ത്യ വ്യാപര ഇടനാഴിയുടെ വളർച്ചയ്ക്ക് വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന ചുമതലയും അദ്ദേഹത്തിനു ഉണ്ടായിരുന്നു. ഇന്ത്യയ്ക്കു പുറമേ, സ്കാൻഡിനേവ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, യുകെ എന്നിവിടങ്ങളിൽ രാജ്യാന്തര വ്യാപാര നിക്ഷേപ മേഖലകളിൽ ഇരുപതു വർഷത്തിലേറെ പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തും ചന്ദ്രുവിനുണ്ട്.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA