ADVERTISEMENT

സൂറിക്∙ ജർമനിയുടെ സാമ്പത്തിക, പരിസ്ഥിതി മന്ത്രാലയങ്ങളുടെ ചുമതലയുള്ള റോബർട്ട് ഹാബെക്കിന് "പ്രതിച്ഛായ" മെച്ചപ്പെടുത്താൻ ഒരു ഫൊട്ടോഗ്രാഫറെ വേണം. ശമ്പളം നാലു വർഷത്തേക്ക് 3.5 ലക്ഷം യൂറോ. അതായത് ഒരു വർഷം 87,500 യൂറോ(73.50 ലക്ഷം രൂപ). നോക്കിയാലോ? 

 

മന്ത്രിയുടെ ഇമേജിനു കോട്ടം വരാത്ത നല്ല ഫോട്ടോകൾ ,കൂടാതെ മന്ത്രാലയത്തിൽ നിന്നു നിർദേശിക്കുന്ന ചിത്രങ്ങളും, വിവിധ മീഡിയകളിൽ പ്രസിദ്ധീകരിക്കാൻ പാകത്തിൽ എടുത്തുകൊടുക്കണം. ബെർലിനാണു ജോലി സ്ഥലമെങ്കിലും മന്ത്രിയെ യാത്രകളിൽ അനുഗമിക്കണം. 2023 ജനുവരി ഒന്ന് മുതൽ 2024 ഡിസംബർ 31 വരെയാണു തുടക്കത്തിൽ നിയമനമെങ്കിലും, രണ്ടു വർഷം കൂടി തൊഴിൽ നീട്ടികിട്ടാവുന്നതാണെന്ന് അറിയിപ്പിൽ പറയുന്നു.

 

"ഇമേജ്" ബിൽഡപ്പിനു കനത്ത ശമ്പളത്തിൽ ഫൊട്ടോഗ്രാഫറെ വയ്ക്കുന്നതിൽ ഗ്രീൻ പാർട്ടിക്കാരനായ മന്ത്രി ഹാബെക് ഒറ്റയ്ക്കല്ല. ജർമൻ വികസന മന്ത്രിയുടെ ഫൊട്ടോഗ്രഫറിനും ഏതാണ്ട് ഇതേ ശമ്പളമാണ്. ജർമൻ ചാൻസലറുടെ ഓഫിസിലാവട്ടെ നാലു ഫൊട്ടോഗ്രാഫർമാരാണ് പ്രതിച്ഛായ മെച്ചപ്പെടുത്താൻ പണിയെടുക്കുന്നത്. നിർമാണ മന്ത്രിയുടെ ഫൊട്ടോഗ്രാഫർക്കാണു കുറഞ്ഞ ശമ്പളം. 17 മാസത്തെ നിയമനത്തിന് 20,865 യൂറോയെ അവിടെ കിട്ടൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com