ADVERTISEMENT

പ്രസ്റ്റൺ∙ ആഗോളതലത്തിലുള്ള ബോക്സിങ് മത്സരത്തിന് യുകെയിൽ പ്രസ്റ്റൺ വേദിയാകുമ്പോൾ മെയ്ക്കരുത്തിനുള്ള കിരീടം ഉയർത്തുവാൻ ഇന്ത്യക്കായി ഇറങ്ങുക 'മലയാളി മല്ലൻ' കെ.സി.വിനോദ്. ആഗോള തലത്തിൽ ഏറെ പ്രശസ്തമായ ഡബ്യുബിസിഇ ബോക്സിംഗ് ഇവന്റിലേക്ക് ഇന്ത്യൻ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഏക മത്സരാർഥി എന്ന നിലയിൽ വിനോദിന് കിട്ടിയ ഈ സുവർണ്ണാവസരത്തിൽ മുഷ്‌ടിയുടെ കരുത്തിനുള്ള കിരീടം ഉയർത്തുവാൻ കഴിഞ്ഞാൽ മലയാളികൾക്കിതു അഭിമാന നിമിഷമാവും. 

 

vinod-caratte

ആരോഗ്യകരമായ സമതുലിത ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന 'എവർലാസ്റ്റ് ജിം' എന്ന ആരോഗ്യ സംരക്ഷണ വേദിയാണ് ഇംഗ്ലണ്ടിൽ ഡബ്യുബിസിഇ ബൊക്സിങ് ഇവന്റ് സ്പോൺസർ ചെയ്യുക. ഇംഗ്ലണ്ടിൽ നടക്കുന്ന തീ പാറുന്ന മത്സരത്തിനു ശേഷം, മുഷ്‌ടിയുദ്ധം ദുബായിലും ഓസ്‌ട്രേലിയയിലും അടക്കം സമാനമായ ഇവന്റുകൾ സംഘടിപ്പിക്കുവാൻ എവർലാസ്റ്റ് ജിം ലക്ഷ്യമിടുന്നുണ്ട്‌.

 

ജൂനിയർ മിസ്റ്റർ ഇന്ത്യ കിരീടം നേടിയിട്ടുള്ള കെ.സി.വിനോദ്,ഗോൾഡൻ വിൻഡ് ഗ്രൂപ്പ്, ടൈറ്റിൽ ബോക്സിംഗ് ക്ലബ്, കേരള പ്രൊഫഷണൽ ബോക്സിംഗ് കൗൺസിൽ, പ്രോജക്ട് വിൻ കൺസൾട്ടൻസി, എഡ്യൂക്കേഷണൽ ഹെൽപ്പ് ക്ലബ് എന്നീ ഇന്ത്യൻ ഓർഗനൈസേഷനുകൾക്കു പുറമെ,  ഓസ്ട്രേലിയയിലെ സേവ്ഡ് ഡ്രീംസ്, ഗ്രീൻവേ ഇൻവെസ്റ്റേഴ്സ്, വേ മേക്കർ തുടങ്ങിയ നിരവധി സംഘടനകളുടെ ഡയറക്ടർ കൂടിയാണ്. 

 

ഐസിഎം ജനറൽ സെക്രട്ടറി, ആൾ ഇന്ത്യ ഹ്യൂമൻ റൈറ്സ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ്, ഡബ്യുസിബി ബോക്സിങ് ചാംപ്യൻ 

(ലണ്ടൻ), ക്രാവ് മെഗാ സെർട്ടിഫൈഡ് കോച്ച് എന്നീ നിലകളിലും, വിവിധങ്ങളായ ശ്രദ്ധേയമായ ബിസിനസ്സ് സംരംഭങ്ങൾക്കൊപ്പം, ജീവകാരുണ്യ സംഘടനകൾക്കും വിനോദ് നേതൃത്വം വഹിച്ചു വരുന്നു.

 

ന്യൂനപക്ഷ യുവ വ്യവസായി, ജീവകാരുണ്യ പ്രവർത്തകൻ, മികച്ച സ്‌പോർട്‌സ്മാൻ, നല്ല സംരംഭകൻ എന്നീ നിലകളിലും നിരവധി  അവാർഡുകൾ നേടുകയും ചെയ്തിട്ടുള്ള  'ഇന്ത്യൻ മല്ലൻ'  നാനാവിധ മേഖലകളിൽ തന്റെ കയ്യൊപ്പും അംഗീകാരവും നേടിയിട്ടുണ്ട്.

 

WCBE ഇവന്റ് സ്ഥലം: RIVA SHOWBAR പ്രസ്റ്റൺ, യുണൈറ്റഡ് കിങ്ഡം

തീയതിയും സമയവും: 26 നവംബർ 2022, 3:30 PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com