ADVERTISEMENT

കോവിഡ് കാലത്ത് യാത്രക്കാരെ ട്രാക്ക് ചെയ്യാനും കോവിഡ് വ്യാപനം നിയന്ത്രിക്കുവാനും വേണ്ടി കേന്ദ്രഗവൺമെന്റ് നടപ്പിലാക്കിയ എയർ സുവിധ പോർട്ടൽ നിർത്തലാക്കാൻ ആവശ്യപ്പെട്ട് കൈരളി പ്രോഗ്രസിവ് ഫോം സ്വിറ്റ്സർലൻഡ് രംഗത്ത്. നിലവിലെ സാഹചര്യത്തിൽ സാങ്കേതികമായ ഒരു ചടങ്ങ് എന്നതിൽ കവിഞ്ഞ ഒരു ഉപയോഗവും ഇതിനു ഇല്ല. സുഗമമായ യാത്രയ്ക്ക് പ്രവാസികള്‍ക്ക് സടസ്സമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

 

 ഇതിനു വേണ്ടി ബെർണിലുള്ള ഇന്ത്യൻ എംബസിക്കും ബന്ധപ്പെട്ട ഇന്ത്യൻ മന്ത്രാലയങ്ങൾക്കും അതോടൊപ്പം കേരളസർക്കാരിനും നിവേദനം സമർപ്പിക്കുമെന്ന് സംഘടനാഭാരവാഹികൾ അറിയിച്ചു. കോവിഡ് കാലത്തെ കേരളസർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ ഈ അവസരത്തിൽ പ്രത്യേകം ഓർമിക്കുന്നുവെന്നു പ്രസിഡന്റ് സണ്ണി ജോസഫും നിയുക്ത പ്രസിഡന്റ് ആൽഫിൻ തേനാംകുഴിയിലും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com