'മെലോഡിയ 2022' കാരള്‍ സന്ധ്യ കോര്‍ക്കില്‍ 26 ന്

melodia
SHARE

കോര്‍ക്ക് ∙ അയര്‍ലൻഡിലെ കോര്‍ക്ക് ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ അഭിമുഖ്യത്തില്‍, ക്രിസ്മസ് രാവുകളെ വരവേല്‍ക്കാനായി എക്യുമെനിക്കല്‍ കാരള്‍ സന്ധ്യ, 'മെലോഡിയ 22' നവംബര്‍ 26 ന് കോര്‍ക്ക് ബാലി ന്‍ഹസ്സിഗ്ഗ് മരിയന്‍ ഹാളില്‍ (T12 PN2X) നടക്കും. ഗാനസന്ധ്യയില്‍ അയര്‍ലൻഡിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നുമുള്ള ക്വയര്‍ ടീമുകള്‍ പങ്കെടുക്കും. കൂടാതെ അയര്‍ലൻഡിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും ആളുകള്‍ ഈ ഗാനസന്ധ്യയില്‍ സംബന്ധിക്കും.

പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കി ക്രിസ്തുദേവന്‍റെ ജനനപ്പെരുന്നാള്‍ ആഘോഷിക്കുവാന്‍ ഒരുങ്ങുന്ന ഈ വേളയില്‍,  'മെലോഡിയ 22' ൽ പങ്കെടുക്കുവാന്‍ എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

വിവരങ്ങള്‍ക്ക്:

ഫാ. മാത്യു കെ മാത്യു 0894644087

ബിജു മാത്യു, 0872953260

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS