ADVERTISEMENT

ഒസ്‍ലോ ∙ ഈ വര്‍ഷത്തെ ആദ്യ 10 മാസങ്ങളില്‍ നോര്‍വേയിൽ സന്ദര്‍ശക വീസയില്‍ ഏറ്റവും കൂടുതല്‍ പ്രയോജനം നേടിയത് ഇന്ത്യന്‍ പൗരന്മാരെന്നു റിപ്പോര്‍ട്ട്. നോര്‍വീജിയന്‍ ഡയറക്ടറേറ്റ് ഓഫ് ഇമിഗ്രേഷന്‍ (യുഡിഐ) അടുത്തിടെ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നോര്‍വീജിയന്‍ സന്ദര്‍ശക വീസകളില്‍ നിന്നു ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചത് ഇന്ത്യയിലെ പൗരന്മാര്‍ക്കാണ്. കഴിഞ്ഞ 10 മാസങ്ങളിലെ കണക്കുപ്രകാരം നോര്‍വേയിലെ അധികാരികള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മൊത്തം 13,214 സന്ദര്‍ശക വീസകള്‍ അനുവദിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.

ഇതാവട്ടെ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ ഇന്ത്യക്കാര്‍ക്കുള്ള സന്ദര്‍ശക വീസകളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ പ്രതിമാസ വർധനവ് രേഖപ്പെടുത്തി. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍: ജനുവരിയില്‍ 138, ഫെബ്രുവരിയില്‍ 273, മാര്‍ച്ചില്‍ 842, ഏപ്രിലില്‍ 959, മേയില്‍ 1500, ജൂണില്‍ 2,368 എന്നിങ്ങനെ മൊത്തം സന്ദര്‍ശക വീസകള്‍ അനുവദിച്ചു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍, ഇന്ത്യയിലെ പൗരന്മാര്‍ക്ക് അനുവദിച്ച സന്ദര്‍ശക വീസകളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന വർധനവ് രേഖപ്പെടുത്തിയത് സെപ്റ്റംബറിലാണ്. ജൂലൈയില്‍ ഇന്ത്യക്കാര്‍ക്ക് ആകെ 1635 സന്ദര്‍ശക വീസകള്‍ ലഭിച്ചു. ഓഗസ്റ്റില്‍ ആകെ 1869 സന്ദര്‍ശക വീസകളും സെപ്റ്റംബറില്‍ 2156 ഉം ഒക്ടോബറില്‍ 1476 വീസകളും ലഭിച്ചു.

നോര്‍വീജിയന്‍ ഇമിഗ്രേഷന്‍ ഡയറക്ടറേറ്റ് നല്‍കിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ ആദ്യ പത്ത് മാസങ്ങളില്‍ നോര്‍വേയുടെ സന്ദര്‍ശക വീസയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രയോജനം നേടിയത് ഇന്ത്യക്കാര്‍ക്ക് പുറമെ ഇനിപ്പറയുന്ന രാജ്യങ്ങളിലെ പൗരന്മാരാണ്:

തായ്‍ലന്‍ഡ്: 5,460

ഫിലിപ്പീന്‍സ്: 3,546

റഷ്യ: 2,689

പാക്കിസ്ഥാന്‍: 2,191

ചൈന: 2,044

ദക്ഷിണാഫ്രിക്ക: 1,869

ശ്രീലങ്ക: 1,834

ഇന്തൊനീഷ്യ: 1,406

തുര്‍ക്കി: 1,399

ഇറാന്‍: 1,379

വിയറ്റ്നാം: 1,100

മലാവി: 1,040

കൊസോവോ: 961

ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നോര്‍വേയിലെ അധികാരികള്‍ മൊത്തം 47,917 സന്ദര്‍ശക വീസകള്‍ അനുവദിച്ചതായി നോര്‍വേയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

English Summary: Indians benefited the most from Norway’s visitor visas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com