സ്വിറ്റ്സർലൻഡ് കെപിഎഫ്എസിന് നവനേതൃത്വം

Mail This Article
ബാസൽ ∙ സ്വിസ് മലയാളികളുടെ ഏക ഇടതു പുരോഗമന-സാമൂഹ്യ സംഘടന ആയ കൈരളി പ്രോഗ്രസ്സീവ് ഫോറം സ്വിറ്റ്‌സർലൻഡിനു നവനേതൃത്വം.
നവംബർ 12 ന് സൂറിക്കിൽ വച്ച് നടന്ന വാർഷിക പൊതുയോഗം 2023- 25 കാലയളവിലേക്ക് ഭാരവാഹികളെ തിരെഞ്ഞെടുത്തു. പ്രസിഡന്റ് ആയി അൽഫിൻ തേനാംകുഴിയിൽ ജന. സെക്രട്ടറി ലിജിമോൻ മനയിൽ ട്രഷറർ ആയി ബിജു നെട്ടൂർവീട്ടിൽ എന്നിവരെയും തിരഞ്ഞെടുത്തു.
സാജൻ പെരേപ്പാടൻ വൈസ് പ്രസിഡന്റും സജി നാരകത്തിങ്കൽ ജോയിന്റ് സെക്രട്ടറിയും കൂടാതെ കമ്മിറ്റി അംഗങ്ങൾ ആയി ജോയ് പറമ്പേട്ട് ,
ജോസ് പുലിക്കോട്ടിൽ, കുര്യാക്കോസ് മണികുട്ടയിൽ, ജോസ് പറയംപള്ളി , ഫാ. ജോർജ് സേവ്യർ എന്നിവർ അടങ്ങുന്ന കമ്മറ്റിയെയും തിരഞ്ഞെടുത്തു. പിആർഒ യും യൂറോപ്യൻ കോഓർഡിനേറ്ററും ആയി സണ്ണി ജോസഫിനെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ മൂന്നു വർഷക്കാലമായി സ്വിറ്റ്സർലൻഡിലെയും അതോടൊപ്പം ജന്മനാടായ കേരളത്തിലെയും വിവിധ രാഷ്ട്രീയ-സാമൂഹ്യ പ്രശ്നങ്ങളിൽ വ്യക്തമായ ഇടപെടലുകൾ നടത്തിവരികയാണ് സംഘടന. കഴിഞ്ഞ കോവിഡ്കാലത്തു പത്ത് ലക്ഷം രൂപ പിരിച്ചെടുത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു. പിന്നീട് സ്വിറ്റ്സർലൻഡിലെ വിവിധ സാമൂഹ്യ വിഷയങ്ങളിൽ സാധാരണക്കാരന്റെ നേർ പക്ഷത്തു നിന്ന് പോരാടാനും സ്വിസ് മലയാളികളെ വിവിധ രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളിൽ ബോധവത്കരിക്കാനും കെപിഎഫ്എസ് മുന്നിട്ടിറങ്ങുകയുണ്ടായി.
ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ സഹായിക്കുകയും ഉപദേശിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പ്രകടിപ്പിക്കുന്നതിനോടൊപ്പം പുതിയ സാരഥികളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് സ്‌ഥാനമൊഴിയുന്ന പ്രസിഡന്റ് സണ്ണി ജോസഫും സെക്രട്ടറി സാജൻ പെരേപ്പാടനും അഭ്യർഥിച്ചു.