കൈരളി യുകെ വേൾഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു

Kairali-UK-World-Cup
SHARE

ലണ്ടൻ ∙ കൈരളി യുകെ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. 32 ലോക രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന, ഫിഫ വേൾഡ് കപ്പ് 2022ലെ വിജയികളെ നിങ്ങൾക്ക് പ്രവചിക്കാം, ഒപ്പം 250 പൗണ്ട് കരസ്ഥമാക്കാം. ലോക ചാംപ്യൻമാർ ആരെന്ന ഒരേയൊരുത്തരം മാത്രം മത്സരാർഥികൾ കൊടുത്താൽ മതിയാകും. ശരിയുത്തരം നൽകുന്ന വ്യക്തികളിൽ നിന്ന് നറുക്കെടുക്കുന്ന മത്സരാർഥിക്ക്‌ 250 പൗണ്ട് ആണ് സമ്മാനത്തുകയായി നൽകുന്നത്. പ്രസ്തുത മത്സരത്തിൽ പങ്കെടുക്കുന്നതിന് ഫീസും മറ്റു ചെലവുകളും ഉള്ളതല്ല ലോകത്തിന്റെ ഏത്‌ ഭാഗത്തുള്ളവർക്കും ഈ പ്രവചന മത്സരത്തിൽ പങ്കെടുക്കാം എന്ന് സംഘാടകർ അറിയിച്ചു.

ഒട്ടേറെ സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ നടത്തുന്ന കൈരളി പുതിയതായി യുകെയിലേക്ക്‌ വരുന്ന പ്രവാസികൾക്ക്‌ സഹായകരമാകുന്ന പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നു. നാട്ടിലെ ഫുട്ബോൾ ആവേശം പ്രവാസികൾക്കിടയിലും എത്തിക്കുക എന്നതാണ് ഈ മത്സരം കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന് കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ്‌ അറിയിച്ചു.

കൈരളിയുടെ വെബ്സൈറ്റിൽ (https://www.kairali.uk/) നൽകിയിരിക്കുന്ന മത്സര ഫോം പൂരിപ്പിക്കുക. ലോകത്ത് എവിടെയായാലും  250 പൗണ്ടോ അതിനു തുല്യമായ തുകയോ വിജയിയെ തേടി എത്തും.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS