സാനുമാഷിന്റെ സമ്പൂർണകൃതി കൈരളി യുകെ യൂറോപ്പിലെ വായനക്കാരിലെത്തിക്കുന്നു

sanu
SHARE

ലണ്ടൻ ∙ കൈരളി യുകെ ഡിസംബർ 4 ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30നു നടത്തുന്ന സദസ്സിൽ സാനുമാഷിന്റെ സമ്പൂർണ്ണകൃതി 'ഗുരുപൂർണിമ' യൂറോപ്പിലെ വായനക്കാരിലെത്തിക്കുന്നു. സാനുമാഷിനെ കൂടാതെ ഡോ. ടി. എം. തോമസ് ഐസക്ക്‌, ഷാജി എൻ. കരുൺ, ഡോ പി. എസ്‌. ശ്രീകല എന്നിവർ പങ്കെടുക്കും. വൈവിധ്യമാർന്ന വായനാ പ്രപഞ്ചമാണ് ഗുരുപൂർണിമ ഒരുക്കുന്നത്. 

കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സമൂഹ് എന്ന പ്രൊഫഷനലുകളുടെ സഹകരണപ്രസ്ഥാനമാണു സാനുമാഷിനുള്ള മലയാളത്തിന്റെ ഗുരുദക്ഷിണയായി ഈ സംരംഭം ഏറ്റെടുത്തിട്ടുള്ളത്. 

കൈരളിക്കൊപ്പം യൂറോപ്പിലെ പുരോഗമന സാംസ്കാരിക സംഘടനകൾ ആയ  ക്രാന്തി അയർലൻഡ്, കെപിഎഫ്എസ് സ്വിറ്റ്സർലൻഡ്, സംസ്കാര ജർമനി, രക്തപുഷ്പങ്ങൾ ഇറ്റലി, യുവധാര മാൾട്ട എന്നിവരും സദസ്സിൽ പങ്കുചേരും.

കൂടുതൽ വിവരങ്ങൾക്ക്‌ https://www.facebook.com/KairaliUK

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA