ADVERTISEMENT

ബാസൽ ∙ എട്ടു വർഷമായി പൊതുനന്മയെ  പ്രോത്സാഹിപ്പിച്ചു കൊണ്ട് ജീവകാരുണ്യ മേഖലകളിൽ സുതുത്യർഹമായ  സേവനം ചെയ്തു കൊണ്ടിരിക്കുന്ന സ്വിറ്റ്സർൻഡിലെ വനിതാ കൂട്ടായമാ ആയ ഏഞ്ചൽസ്  ബാസൽ സംഘടിപ്പിച്ച ചാരിറ്റി ലഞ്ച് ഇവന്റ് അഭ്യുദയകാംഷികളായ സ്വദേശിയരുടെയും, മലയാളി കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് ധന്യമായി.

 

charity

ജീവ കാരുണ്യ ഭക്ഷണ മേളയ്ക്ക് മുന്നോടി ആയി നടന്ന സമ്മേളനത്തിൽ പ്രസിഡന്റ്‌ റീന മാങ്കുടിയിൽ സ്വാഗതം ആശംസിക്കുകയും ഇടവക വികാരി ഫാദർ ജോസഫ് കണ്ണാനിയാക്കൽ, ഫാദർ മാർട്ടിൻ പിട്ടാപ്പിള്ളിയിൽ, സിബി തൊട്ടുകടവിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

 

കേരളത്തില്‍ സ്വന്തമായി കിടപ്പാടം ഇല്ലാതെ കഷ്ടപ്പെടുന്ന പതിനഞ്ചോളം  കുടുംബങ്ങൾക്കു വീട് നിർമിച്ചു കൊടുത്ത, സ്വിറ്റ്സർലൻഡിലെ സൂറിക്ക്  നിവാസികളായ  ആനന്ദ് പഴംകോട്ടിലിനെയും, അജു പഴംകൊട്ടിലിനെയും ചടങ്ങിൽ പ്രത്യേകം  ആദരിച്ചു. കലാപരിപാടികളോടൊപ്പം ഏഞ്ചൽസ്  ബാസൽ നടത്തികൊണ്ടിരിക്കുന്ന‌ കാരുണ്യ പ്രവർത്തനങ്ങളുടെ ദൃശ്യവിഷ്കാരം സദസ് ഹർഷാരവത്തോടെ സ്വീകരിച്ചു. ജിഷ പാലാട്ടി മോഡറേറ്റു ചെയ്ത ചടങ്ങുകൾ സെക്രട്ടറി ലിജി ചക്കലക്കന്റെ നന്ദി പ്രകാശനത്തോടെ പര്യവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com