ADVERTISEMENT

റോം∙ഇറ്റാലിയൻ ദ്വീപിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നവജാതശിശു ഉൾപ്പെടെ 13 പേരെ കാണാതായി. ഗൾഫ് ഓഫ് നേപ്പിൾസിൽ ഉൾപ്പെടുന്ന ഇസ്ഖിയ ദ്വീപിലാണു വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായത്.

landslide-italy

 

 

രാത്രിമുഴുവൻ നീണ്ടുനിന്ന മഴയ്ക്കുശേഷം കെട്ടിടങ്ങൾക്കു മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു.പത്തിലധികം കെട്ടിടങ്ങൾ തകർന്നു. ചെളിയും പാറകളും അവശിഷ്ടങ്ങളും നിറഞ്ഞ ജലപ്രവാഹത്തിൽപ്പെട്ട നിരവധി കാറുകൾ കടലിലേക്ക് ഒഴുകിപ്പോയതായും സംശയിക്കുന്നു. 

 

പൊലീസ് പറയുന്നതനുസരിച്ച്  കാസമിചിയോള തെർമെയിൽ കാണാതായ ആളുകൾക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുകയാണ്. രക്ഷാപ്രവർത്തനം  തുടരുന്നതിനാൽ ആളുകൾ വീടിനുള്ളിൽ തന്നെ തുടരാൻ  മേയർ ജൂസെപ്പെ ഫെറാൻദിനോ നിർദേശിച്ചു.

 

English Summary: Two died in landslide in Italy

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com