ADVERTISEMENT

ലണ്ടൻ ∙ യൂറോപ്പിനെ ഒന്നാകെ ലഹരിയുടെ ചുഴിയിലാക്കിയിരുന്ന രാജ്യാന്തര ലഹരിമരുന്നു സംഘത്തെ വലയിലാക്കി യൂറോപോളിന്റെ ഓപ്പറേഷൻ. ‘ഓപ്പറേഷൻ ഡെസേർട്ട് ലൈറ്റ്’ എന്ന മാസങ്ങൾ നീണ്ട രഹസ്യ നീക്കങ്ങൾക്കൊടുവിലാണ് ആറു രാജ്യങ്ങളിലായി പ്രവർത്തനം വ്യാപിപ്പിച്ചിരുന്ന അമ്പതംഗ സംഘത്തെ യൂറോപ്പോൾ കുരുക്കിയത്. ബ്രിട്ടീഷ് പൗരനായ ഒരാളായിരുന്നു ഇവരുട പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. 

cocaine-super-cartel-busted

30 ടൺ (30,000 കിലോഗ്രാം) മയക്കുമരുന്നാണ് രണ്ടുവർഷത്തെ ഓപ്പറേഷനിലൂടെ ഇവരിൽനിന്നും പിടിച്ചെടുത്തതെന്ന് യൂറോപോൾ വ്യക്തമാക്കി. സ്പെയിൻ, ഫ്രാൻസ്, ബൽജിയം, നെതർലൻസ്, യുഎഇ എന്നിവിടങ്ങളിൽ വലവിരിച്ചായിരുന്നു യൂറോപോളിന്റെ രഹസ്യ നീക്കങ്ങൾ. 

വിവിധ രാജ്യാന്തര പൊലീസ് ഏജൻസികളുടെ ഹിറ്റ് ലിസ്റ്റിലുള്ള ആറുപേർ ഇപ്പോൾ അറസ്റ്റിലായ 49 പേരുടെ കൂട്ടത്തിലുണ്ട്. സൗത്ത് അമേരിക്കയിൽനിന്നും നെതർലൻസ് വഴി ഇറക്കുമതിചെയ്യുന്ന കൊക്കൈനെക്കുറിച്ചുള്ള അന്വേഷണമാണ് രാജ്യാന്തര ലഹരിമരുന്നു സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് യൂറോപോളിന് കൂടുതൽ വിവരങ്ങൾ അറിയാൻ സഹായകമായത്. 

cocaine-super-cartel-busted2

അന്വേഷണം മുറുകിയതോടെ അറസ്റ്റ് ഒഴിവാക്കാൻ സ്പെയിനിൽനിന്നും മുങ്ങിയ ബ്രിട്ടീഷുകാരനെ ദുബായിൽനിന്നാണ് അറസ്റ്റു ചെയ്തത്. യൂറോപ്പിൽ വിതരണം ചെയ്യപ്പെടുന്ന കൊക്കൈന്റെ മൂന്നിലൊന്നും ഇവരുടെ ശ്രംഖല വഴിയായിരുന്നു എന്നാണ് യൂറോപോളിന്റെ വെളിപ്പെടുത്തൽ.

English Summary: Cocaine ‘super-cartel’ dismantled in Dubai, Europe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com