ലണ്ടൻ ∙ മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് സഭ യുകെ-യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിൽപെട്ട യുകെയിലെ എസ്സെക്സിലുള്ള കോൾചെസ്റ്ററിലെ പ്രാർഥനാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ കുർബാന ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച കോൾചെസ്റ്റർ സെന്റ്. മാത്യൂസ് പള്ളിയിൽ ആരംഭിച്ച കുർബാനയ്ക്കു നൂറോളം വിശ്വാസികൾ പങ്കെടുത്തു.

ഫാ. ലിജു വർഗീസ് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. രെഞ്ചു സ്കറിയ സന്നിഹിതനായിരുന്നു. എല്ലാ മാസവും മൂന്നാം ഞായറാഴ്ച നടത്തുവാൻ ഉദ്ദേശിക്കുന്ന കുർബാനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഡോ. അലക്സാണ്ടർ ഫിലിപ്പ് (07963188950), ബെന്നി വർഗീസ് (07957724187) എന്നിവരെ ബന്ധപ്പെടാം.