ADVERTISEMENT

ലണ്ടൻ ∙ യുകെയിലെ ഇരൂന്നൂറ്റി അമ്പതിൽപ്പരം സെന്ററുകളിലെ ഡ്രൈവിങ് എക്സാമിനർമാർ പണിമുടക്കും. പബ്ലിക് ആൻഡ് കൊമേഴ്യൽ സർവീസസ് (പിസിഎസ്) യൂണിയൻ അംഗങ്ങളാണ് ഡിസംബർ 13 മുതൽ ജനുവരി 16 വരെ പണിമുടക്ക് നടത്തുന്നത്. ഇതോടെ യുകെയിൽ ഡ്രൈവിങ് ലൈസൻസ് കിട്ടാൻ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ മുടങ്ങും.

 

നിരവധി സർക്കാർ വകുപ്പുകളിൽ ജോലിചെയ്യുന്ന തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന പി സി എസ് യൂണിയൻ 10% ശമ്പള വർധന, മെച്ചപ്പെട്ട പെൻഷന്‍, തൊഴിൽ സുരക്ഷ, പിരിച്ചുവിടൽ നിബന്ധനകൾ വെട്ടിക്കുറയ്ക്കൽ എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക് നടത്തുന്നത്. അതേസമയം യൂണിയന്റെ ആവശ്യങ്ങൾ താങ്ങാൻ കഴിയുന്നതല്ലെന്ന് സർക്കാർ അറിയിച്ചു. 

 

 

എൻ എച്ച് എസ് നഴ്സുമാർ, പോസ്റ്റൽ ജീവനക്കാർ, റെയിൽവേ ജീവനക്കാർ, ഒരു വിഭാഗം അധ്യാപകർ എന്നിവർ ഉൾപ്പടെ വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ളവരാണ് സമരത്തിൽ ഏർപ്പെടുക. ജീവിതച്ചെലവ് താങ്ങാനാകാത്ത സാഹചര്യത്തിലാണ് ശമ്പള വർധന ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ സമരമെന്ന് വിവിധ യൂണിയനുകൾ അറിയിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ ഇപ്പോഴത്തെ സാഹചര്യത്തിൽ ശമ്പള വർധന സാധ്യമല്ലെന്ന നിലപാടിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com