ADVERTISEMENT

ബര്‍ലിന്‍∙ ഞായറാഴ്ച സ്പെയിനിനെതിരായ മത്സരത്തിനു മുൻപു ജര്‍മനിയുടെ ദേശീയ പരിശീലകന്‍ ഹാന്‍സി ഫ്ലിക്ക് ഫിഫ നിയമങ്ങള്‍ തെറ്റിച്ച് രാജ്യാന്തര മീഡിയ സെന്‍ററിലെ പോഡിയത്തില്‍ ഒറ്റയ്ക്ക് പ്രസ് കോണ്‍ഫറന്‍സ് നടത്തിയതിനെ ശിക്ഷിച്ചു. ഫിഫയുടെ നിയന്ത്രണങ്ങള്‍ അനുസരിച്ച് ഔദ്യോഗിക ഫിഫ പത്രസമ്മേളനത്തില്‍ ഒരു കളിക്കാരന്‍ പരിശീലകനൊപ്പം ഉണ്ടായിരിക്കണം എന്നാണ്. ഇതിനെതിരെ ഫിഫ 10,000 യൂറോയാണ് പിഴയിട്ടത്. ഈ നിയമ ലംഘനത്തിന് ജർമന്‍ ഫുട്ബോള്‍ അസോസിയേഷനു ഡിഎഫ്ബി 10,000 സ്വിസ് ഫ്രാങ്കുകള്‍ (ഏകദേശം 10,100 യൂറോയ്ക്ക് തുല്യം) നല്‍കണം. കൂടാതെ ഡിഎഫ്ബിക്ക് വാണിങ്ങും നല്‍കി. ചൊവ്വാഴ്ച രാവിലെയാണു ഫിഫ പെനാല്‍റ്റി പ്രഖ്യാപിച്ചത്.

English Summary : Germany under investigation for breaking FIFA World Cup rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com