ADVERTISEMENT

നോർത്താംപ്ടൻ ∙ നോർത്താംപ്ടന് സമീപം ഡാവന്‍ട്രിയിൽ തിരുവല്ല കറ്റോട് ചിറയിൽ വീട്ടിൽ പരേതനായ ചാക്കോയുടെ മകൻ വിജയ് ചാക്കോ (48) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം. പതിനഞ്ചു വർഷത്തിലേറെയായി യുകെയിൽ താമസിക്കുന്ന വിജയ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ബിര്‍മിങ്ങാം സെന്റ് സൈമണ്‍ ക്‌നാനായ പള്ളി അംഗമാണ്. 

സ്വകാര്യ നഴ്സിങ് ഹോമിലെ ഡപ്യൂട്ടി മാനേജരായ കോട്ടയം ചിങ്ങവനം സ്വദേശിനി നിഷ തോമസാണ് ഭാര്യ. വിദ്യാർഥികളായ എലൈൻ, നീഹ എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട് തിരുവല്ല കറ്റോട് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ.

 

 

വാർത്ത ∙ ബിജു കുളങ്ങര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com