ലണ്ടനില്‍ കുച്ചിപ്പുടി അവതരിപ്പിച്ച് ഋഷി സുനകിന്റെ മകള്‍ അനൗഷ്‌ക സുനക്

anoushka-sunak
SHARE

ലണ്ടൻ ∙ ലണ്ടനില്‍ കുച്ചിപ്പുടി അവതരിപ്പിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ മകള്‍. ‘രംഗ് ഇന്റര്‍നാഷനല്‍ കുച്ചിപ്പുടി ഡാന്‍സ് ഫെസ്റ്റിവല്‍ 2022’ന്റെ ഭാഗമായാണ് ഒൻപത് വയസ്സുകാരി അനൗഷ്‌ക സുനക് നൃത്തം അവതരിപ്പിച്ചത്. 

anoushka-sunak-2

സുനകിന്റെ മകള്‍ അവതരിപ്പിച്ച നൃത്തത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. അനൗഷ്‌കയുടെ അമ്മ അക്ഷത മൂര്‍ത്തി, ഋഷി സുനകിന്റെ മാതാപിതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളാണ് അക്ഷത മൂര്‍ത്തി.

anoushka-rishi

ബ്രിട്ടന്റെ അമ്പത്തിയേഴാം  പ്രധാനമന്ത്രിയാണ് ഏഷ്യൻ വംശജനായ ഋഷി സുനക്. ബ്രിട്ടന്റെ 200 വര്‍ഷത്തിനിടയിലെ, ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് 42 കാരനായ ഋഷി.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS