സാന്റ സംഗമം ഡിസംബർ 18 ന് എയ്‌ൽസ്‌ഫോഡിൽ

SHARE

എയ്‌ൽസ്‌ഫോർഡ് ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ലണ്ടൻ റീജിന്റെ നേതൃത്വത്തിൽ സാന്റ സംഗമം അരങ്ങേറുന്നു. അന്തിയുറങ്ങുവാൻ ഇടമില്ലാതെ പാതയോരങ്ങളിൽ രാത്രി കഴിച്ചുകൂട്ടുന്ന അശരണർക്ക്  ആശ്വാസമേകുവാൻ 'ബോൺ നത്താലെ' എന്ന പേരിൽ സംഘടിപ്പിക്കുന്ന സാന്റ സംഗമം ഡിസംബർ 18 ന് എയ്‌ൽസ്‌ഫോഡിൽ നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ  ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ലണ്ടൻ റീജിനിൽ നിന്നുള്ള മുതിർന്നവരും കുട്ടികളുമടക്കം നിരവധിപേർ ഈ സംഗമത്തിൽ പങ്കെടുക്കും. 

സത്രത്തിൽ ഇടമില്ലാത്തതിനാൽ പുൽക്കൂട്ടിൽ പിറക്കേണ്ടിവന്ന  ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശം ഏവരിലും എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ ചാരിറ്റിയുടെ പിന്നിൽ. ഭാവനരഹിതരായി വഴിയോരങ്ങളിൽ കഴിയുന്നവർക്ക്  ക്രിസ്മസ് രാത്രിയിൽ തലചായ്ക്കാൻ ഒരിടം തയാറാക്കിക്കൊടുക്കുവാൻ  യുകെയിലെ ചാരിറ്റി സംഘടനയായ സെന്റ് മംഗോസ് ചാരിറ്റിയുമായി കൈകോർത്തുകൊണ്ടാണ് സംഗമം അരങ്ങേറുന്നത്. 

2022 ഡിസംബർ 18 ഞായറാഴ്ച ഉച്ചയ്ക്ക് 1 .30 ന്  എയ്‌ൽസ്‌ഫോർഡ് പ്രയറിയിലെ സെന്റ്. ജോസഫ് ചാപ്പലിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധകുർബാനയ്ക്കു ശേഷം പ്രയറിയിലെ ഓപ്പൺ പിയാസയിൽ സാന്റാക്ലോസ് സംഗമം അരങ്ങേറും. ലണ്ടൻ റീജിന്റെ വിവിധ മിഷനുകളിൽ നിന്നും സാന്റയുടെ വേഷം ധരിച്ചെത്തുന്ന കുട്ടികളുടെയും മുതിർന്നവരുടെയും സംഘം ഓപ്പൺ പിയാസയിൽ അണിനിരന്ന് നൃത്തച്ചുവടുകൾ വയ്ക്കും. എയ്‌ൽസ്‌ഫോർഡ്  ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ മിഷനിൽ നിന്നുള്ള ഗായകർ ക്രിസ്മസ് കാരൾ ഗാനങ്ങൾ ആലപിക്കും. സെന്റ് മംഗോസ് ചാരിറ്റിയുടെ പ്രതിനിധികളും മേയർ, കൗൺസിലർമാർ, കൂടാതെ വിശിഷ്ടാതിഥികളായി എത്തുന്നവരും സംഗമത്തിന് ആശംസകൾ അർപ്പിച്ചു സംസാരിക്കും. 

സംഗമത്തിലൂടെ സമാഹരിക്കുന്ന പണം സെന്റ് മംഗോസ് ചാരിറ്റി വഴി  ഭവനരഹിതർക്ക് ക്രിസ്മസ് ദിനത്തിൽ താമസമൊരുക്കുവാൻ ഉപയോഗിക്കുമെന്ന് ലണ്ടൻ റീജൻ ഡയറക്ടറും 'ബോൺ നത്താലെ' ചീഫ് കോഓർഡിനേറ്ററുമായ ഫാ. ടോമി എടാട്ട് അറിയിച്ചു. 

'സത്രത്തിൽ ഒരിട'ത്തിനു വേണ്ടി സംഘടിപ്പിക്കുന്ന ബോൺ നത്താലെ ചാരിറ്റിയിൽ സഹകരിക്കുവാൻ  താല്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ: റോജോ : 07846038034, ജോസഫ് കരുമെത്തി : 07760505659, ജോസഫ് ജോസഫ്: 07550167817

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS