ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടന്റെ ഹൈസ്ട്രീറ്റുകളിൽനിന്നും 114 എച്ച്എസ്ബിസി. ബ്രാഞ്ചുകൾകൂടി അപ്രത്യക്ഷമാകുന്നു. ബ്രാഞ്ചുകളിലേക്കുള്ള കസ്റ്റമേഴ്സിന്റെ വരവ് കുറഞ്ഞതോടെയാണ് ഏപ്രിൽ മുതൽ ഇവ അടച്ചുപൂട്ടാനുള്ള തീരുമാനം. ഈ ബ്രാഞ്ചുകളിലെ ജീവനക്കാരെ പുനർവിന്യസിക്കും. എന്നാൽ ഈ തീരുമാനത്തിന്റെ ഫലമായി നൂറോളം പോർക്ക് ജോലി നഷ്ടമാകും. മുൻ വർഷങ്ങളിൽ ആയിരക്കണക്കിന് ബ്രാഞ്ചുകളാണ് സമാനമായ രീതിയിൽ ബാങ്ക് യുകെയിൽ അടച്ചുപൂട്ടിയത്. 

114 ബ്രാഞ്ചുകൾ പൂട്ടുന്നതോടെ രാജ്യത്തെ എച്ച്എസ്ബിസി. ശാഖകളുടെ എണ്ണം കേവലം 327 ആയി ചുരുങ്ങും. പ്രായമായവരെയും ശാരീരിക ബലഹീനതകളുള്ളവരെയും പരിഗണിതക്കാതെയുള്ള താരുമാനമാണ് ബാങ്കിന്റേതെന്നാണ് തീരുമാനത്തോടുള്ള തൊളിലാളി യൂണിയന്റെ വിമർശനം. ഇത്തരക്കാർക്ക് ബാങ്കിങ് അപ്രാപ്യമാക്കുന്ന നടപടിയാണിതെന്നും യൂണിയൻ കുറ്റപ്പെടുത്തി. 

എച്ച്എസ്ബിസിക്കു പുറമേ നാറ്റ് വെസ്റ്റ്, ബാർക്ക്ലെയ്സ്, ലോയിഡ്സ് തുടങ്ങിയ പ്രമുഖ ബാങ്കുകളെല്ലാം നൂറുകണക്കിന് ബ്രാഞ്ചുകളാണ് രാജ്യമൊട്ടാകെ പൂട്ടിയത്. നാറ്റ് വെസ്റ്റ് 1200 ശാഖകളും ലോയ്ഡ്സ് ബാങ്ക് 850 ശാഖകളും ബാർക്ലെയ്സ് 960 ശാഖകളും ഇതിനോടകം പൂട്ടിക്കഴിഞ്ഞു.

യുവതലമുറയാകെ ഓൺലൈൻ ബാങ്കിങ്ങിലേക്ക് തിരിയുമ്പോൾ ഭാവിയിൽ എടിഎം കൗണ്ടറുകൾ മാത്രമായി ബാങ്കുകളുടെ സാന്നിധ്യം ഹൈസ്ട്രീറ്റുകളിൽ അവസാനിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com