മാർ സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ലണ്ടൻ റീജനൽ ബൈബിൾ കൺവൻഷനും നോമ്പുകാല ശുശ്രുഷയും

london-convention
SHARE

ലണ്ടൻ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ക്രിസ്മസ് നോമ്പുകാലത്ത്, ലണ്ടനിൽ ക്രമീകരിച്ചിരിക്കുന്ന ബൈബിൾ കൺവൻഷനിൽ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം വഹിക്കും.ഡിസംബർ 17 നു ശനിയാഴ്ച എസ്സെക്സിലുള്ള റെയ്‌ലിയിലെ  'സ്വയിൻ പാർക്ക്' സ്കൂളിൽ വച്ചാണു തിരുക്കർമ്മങ്ങളും തിരുവചന ശുശ്രുഷയും ക്രമീകരിച്ചിരിക്കുന്നത്.

ലണ്ടന്‍ റീജനിലെ വിവിധ സിറോമലബാർ മിഷനുകളുടെ വികാരിയും പ്രശസ്ത ധ്യാന ഗുരുവും, ലണ്ടൻ റീജനൽ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാർക്കി  ഇവാഞ്ചലൈസേഷന്‍ കമ്മിഷണൻ ചെയർപേഴ്സണും അനുഗ്രഹീത കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച് എന്നിവര്‍ വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും ശുശ്രുഷകൾക്കു നേതൃത്വം അരുളുകയും ചെയ്യും.

ലോകരക്ഷകന്റെ തിരുപ്പിറവിക്കൊരുക്കമായി വിശ്വാസി സമൂഹം പ്രാർത്ഥനകളും, പുണ്യ പ്രവർത്തികളുമായി നടത്തുന്ന നോമ്പാചരണത്തിൽ ദൈവീക അനുഗ്രഹപരിപാലനത്തിനും പരിശുദ്ധാൽമ്മ കൃപകൾക്കും ലണ്ടൻ ബൈബിൾ കൺവെൻഷൻ അനുഭവവേദിയാകും.

'സ്വയിൻ പാർക്ക്' ഹൈസ്കൂൾ അങ്കണത്തിൽ നടക്കുന്ന ലണ്ടൻ കൺവൻഷനിൽ രാവിലെ പത്തു മണിമുതൽ വൈകിട്ടു നാലു മണിവരെ നടത്തുന്ന തിരുക്കർമ്മങ്ങളിലും തിരുവചന ശുശ്രുഷയിലും പങ്കുചേരുവാൻ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ലണ്ടന്‍ റീജണല്‍ കോര്‍ഡിനേഷൻ കമ്മിറ്റിക്കുവേണ്ടി മാത്തച്ചൻ, ഡോൺബി എന്നിവർ അറിയിച്ചു.  

കൺവൻഷൻ സമാപനത്തിൽ  മിഷനുകളിലെ ഇവാഞ്ചലൈസേഷൻ ടീം പ്രതിനിധികളുമായി പിതാവ് മീറ്റിങ് ഒരുക്കിയിട്ടുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

07915602258, 07921824640

കണ്‍വന്‍ഷന്‍ വേദിയുടെ വിലാസം:

The Sweyne Park School,Sir Walter Rayleigh Drive, Rayleigh, SS6 9BZ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS