ADVERTISEMENT

ബ്രസല്‍സ്∙റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ പിന്തുണയുള്ള പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ (ഇയു) ആവശ്യപ്പെട്ടു.

യുക്രെയ്നില്‍ റഷ്യ നടത്തിയിട്ടുള്ള യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാനും യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിന് മരവിപ്പിച്ച റഷ്യന്‍ ആസ്തികള്‍ ഉപയോഗിക്കാനും ഇതാവശ്യമാണെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ഡെര്‍ ലെയന്‍.

60,000 കോടി യൂറോയുടെ നാശനഷ്ടമാണ് യുക്രെയ്നിലുണ്ടായതെന്നും അവര്‍ പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

English Summary: EU seeks special court to try Russia's war crimes in Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com