ADVERTISEMENT

ഹെൽസിങ്കി ∙ ഫിൻലൻഡ് പ്രധാനമന്ത്രി സന മാരിന്റെ അഞ്ചു ദിവസത്തെ ന്യൂസിലൻഡ്–ഓസ്ട്രേലിയ ഔദ്യോഗിക സന്ദർശനം പുരോഗമിക്കുന്നു. നവംബർ 29 മുതൽ ഡിസംബർ മൂന്നു വരെയാണ് സന്ദർശനം. ഒരു ഫിന്നിഷ് പ്രധാനമന്ത്രി ആദ്യമായാണ് ഓസ്‌ട്രേലിയയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. സമീപ വർഷങ്ങളിൽ ഇരുരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയിരുന്നു. 

ബുധനാഴ്ച സന്ന മാരിൻ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേനുമായി കൂടിക്കാഴ്ച നടത്തി. ‘യുവ വനിതാ നേതാക്കളായതിനാലാണോ നിങ്ങളുടെ ഈ ഔദ്യോഗിക കൂടിക്കാഴ്ച എന്നു ചിലർ കരുതുന്നുണ്ട്’ എന്ന പത്രപ്രവർത്തകന്റെ ചോദ്യത്തിനു ‘ഞങ്ങൾ പ്രധാനമന്ത്രിമാരായതിനാലാണ് കൂടിക്കാഴ്ച നടത്തുന്നത്’ എന്നായിരുന്നു സന മാരിന്റെ മറുപടി.

Sanna-Marin-and-anthony-albanese-3
ഫിൻലൻഡ് പ്രധാനമന്ത്രി സന മാരിനും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും. ചിത്രം: ട്വിറ്റർ.

ബറാക് ഒബാമയും ജോൺ കീയും സമാന പ്രായക്കാരായതിനാൽ അവർ കണ്ടുമുട്ടിയിട്ടുണ്ടോ എന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചോദിച്ചോ ഇല്ലയോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു. തീർച്ചയായും, രാഷ്ട്രീയത്തിൽ പുരുഷൻമാരുടെ അനുപാതം കൂടുതലാണ് അത് യാഥാർഥ്യമാണ്. രണ്ടു സ്ത്രീകൾ കണ്ടുമുട്ടുന്നത് അവർ സ്ത്രീകളായതുകൊണ്ടല്ല. ഞങ്ങൾക്ക് ഒരുമിച്ച് ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്’– ജസിൻഡയും അഭിപ്രായപ്പെട്ടു.

അടിസ്ഥാന മനുഷ്യാവകാശങ്ങൾ അടിച്ചമർത്തപ്പെടുന്ന ലോകമെമ്പാടുമുള്ള സ്ത്രീകളോട് വനിതാ നേതാക്കൾ എന്ന നിലയിൽ തങ്ങൾക്കുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് രണ്ടു പ്രധാനമന്ത്രിമാരും അറിവുള്ളവരാണെന്നും ജസിൻഡ് കൂട്ടിച്ചേർത്തു. ബുധനാഴ്ച രാവിലെ ഓക്ക്‌ലൻഡിലെ ഗവൺമെന്റ് ഹൗസിലെ  സംയുക്ത പത്രസമ്മേളനത്തിലാണ് ഇവരുടെ ഈ പ്രസ്താവന. 

Sanna-Marin-and-anthony-albanese-2

ഫിൻലൻഡും ന്യൂസിലൻഡും പങ്കിടുന്ന പൊതു മൂല്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വാർത്താ സമ്മേളനം നടന്നത്. “മനുഷ്യാവകാശം, ജനാധിപത്യം, ലിംഗസമത്വം എന്നിവയെ സംരക്ഷിക്കുക എന്നതായിരുന്നു ചർച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ.  ഈ നേട്ടങ്ങൾ രാജ്യാന്തര തലത്തിൽ വെല്ലുവിളികൾ നേരിടുന്നതിനാൽ ഇപ്പോൾ കൂടുതൽ പ്രസക്തമാണ്’– സർക്കാർ പത്രക്കുറിപ്പിൽ പറയുന്നു. 

Sanna-Marin-and-anthony-albanese
ഫിൻലൻഡ് പ്രധാനമന്ത്രി സന മാരിനും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും. ചിത്രം: ട്വിറ്റർ.

വ്യാഴാഴ്ച ന്യൂസിലൻഡിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കു പോയ സന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസുമായി കൂടിക്കാഴ്ച നടത്തി. സിഡ്‌നിയിലെ ലോവി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രധാനമന്ത്രി മാരിൻ പ്രസംഗിക്കുകയും ചെയ്തു. കൊറോണ മഹാമാരി, റഷ്യൻ യുദ്ധം തുടങ്ങിയ സമീപകാല പ്രതിസന്ധികളായിരുന്നു വിഷയങ്ങൾ. ന്യൂസിലൻഡിനും ഓസ്ട്രേലിയയ്ക്കും ഒരുപോലെയുള്ള നിരവധി വിഷയങ്ങൾ ഉണ്ടെന്നും അവ ചർച്ചയായെന്നും ആന്തണി ആല്‍ബനീസ് പറഞ്ഞു.

English Summary : Finnish PM started official trip to New Zealand and Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com