ADVERTISEMENT

ബര്‍ലിന്‍ ∙ ശബ്ദം ശല്യമാണെന്നാരോപിച്ച് രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തതിന് എഴുപത്തിരണ്ടുകാരി അറസ്റ്റില്‍. ജര്‍മനിയിലെ മാന്‍ഹൈമിലാണ് സംഭവം. ഇതിനു മുന്‍പും ഇവര്‍ ഇതേ കാരണം പറഞ്ഞ് വെന്റിലേറ്റര്‍ ഓഫ് ചെയ്തിരുന്നു. അന്ന് രോഗി കഷ്ടിച്ചാണ് രക്ഷപെട്ടത്. വെന്റിലേറ്റര്‍ അത്യാവശ്യമാണെന്നും, ഓഫ് ചെയ്യരുതെന്നും ഡോക്ടര്‍മാര്‍ അന്നു തന്നെ പറഞ്ഞിരുന്നതാണ്.

ഇപ്പോള്‍ രണ്ടാം തവണയും വെന്റിലേറ്റര്‍ ഓഫ് ചെയ്തതോടെ രോഗി അത്യാസന്ന നിലയിലായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. രോഗിക്ക് അടിയന്തര ചികിത്സ തുടരുകയാണ്.

English Summary : Woman arrested for switching off roommate's ventilator to stop its annoying noise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com