ഡബ്ലിന്‍ ∙ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയിലെ സ്ഥിരം യാത്രികര്‍ക്ക് കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനകളായ ഒഐസിസി/ഐഒസി എന്നിവയുടെ നേതൃത്വത്തില്‍ കശുവണ്ടി, ബദാം, ഈന്തപ്പഴം, ഉണക്ക മുന്തിരി തുടങ്ങിയ ഡ്രൈ ഫ്രൂട്സുകള്‍ അടങ്ങിയ പായ്ക്കറ്റുകള്‍ വിതരണം ചെയ്തു.
പ്രസിഡന്റ് എം.എം. ലിങ്ക്വിന്‍സ്റ്റാറിന്റെ നേതൃത്വത്തിലാണ് ഇവ വിതരണം ചെയ്തത്. ഭാരവാഹികളായ സാന്‍ജോ മുളവരക്കല്, പി.എം. ജോർജ് കുട്ടി, ഫ്രാന്‍സിസ്, റോണി കുരിശിങ്കല്‍പറമ്പില്‍, കുരുവിള ജോർജ്, സുനില്‍ ജേക്കബ്, ലിജു, സോബിന്‍, വിനു താല, ലിജോ, ബേസില്‍, ജിംസണ്, ഷെല്‍സി ജിന്സന് തുടങ്ങിയവര്‍ നേതൃത്വം നല്കി.