ADVERTISEMENT

ലണ്ടൻ∙ സെനഗലിന് എതിരായ പ്രീ-ക്വാർട്ടർ മൽസരത്തിനു മുൻപ് ഇംഗ്ലണ്ടിന്റെ സൂപ്പർതാരം റഹീം സ്റ്റെർലിങ് നാട്ടിലേക്കു മടങ്ങിയത് കുടുംബത്തെ ആശ്വസിപ്പിക്കാൻ. സറൈയിലെ സ്റ്റെർലിംങ്ങിന്റെ വസതിയിൽ ആയുധധാരികളായ അക്രമികൾ അതിക്രമിച്ചു കയറി മോഷണം നടത്തിയ സാഹചര്യത്തിലാണു കുടുംബത്തെ ആശ്വസിപ്പിക്കാനായി മൽസരം ഒഴിവാക്കി അദ്ദേഹം അടിയന്തരമായി നാട്ടിലേക്കു മടങ്ങിയത്. ‘’ഫാമിലി എമർജൻസി’’ എന്നു മാത്രമായിരുന്നു താരത്തിന്റെ അസാന്നിധ്യത്തിന് ടീം മാനേജ്മെന്റ്  വിശദീകരണം നൽകിയത്. എന്നാൽ മോഷണം നടന്ന വിവരം സറൈ പൊലീസ് ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

സംഭവത്തിൽ ഭയന്നുപോയ കുട്ടികൾക്കൊപ്പം കഴിയാനാണു ലോകകപ്പ് മൽസരം ഉപേക്ഷിച്ച് സ്റ്റെർലിങ് ഇംഗ്ലണ്ടിലേക്കു മടങ്ങിയത്. വാച്ചുകൾ ഉൾപ്പെടെയുള്ള വിലയേറിയ ആഭരണങ്ങൾ മോഷണം പോയതായാണ് വാർത്തകൾ. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

ഫ്രാൻസിനെതിരായ നിർണായക ക്വാർട്ടർ ഫൈനൽ മൽസരത്തിനു മുമ്പ് ചെൽസി താരം ടീമിലേക്ക് മടങ്ങിയെത്തുമോ എന്ന ആകാംഷയിലാണ് ഇംഗ്ലണ്ടിലെ ഫുട്ബോൾ ആരാധകർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com