ADVERTISEMENT

വെസ്റ്റ് യോർക് ഷെയർ• യുകെ വെസ്റ്റ്  വെസ്റ്റ് യോർക് ഷെയർ ലീഡ്‌സിലെ സെന്റ് ജെയിംസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ബോംബിന്റെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ അഞ്ചു മണിയോടെയായിരുന്നു സംഭവം.

Read also: ഋഷി സുനകിന് ബ്രിട്ടീഷ് പൊലീസ് 100 പൗണ്ടിന്റെ പിഴ ചുമത്തി; പിഴ അടക്കുമെന്ന് സുനക്

hospital-bomb-threat-3

ഇതേ തുടർന്നു സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിൽ ലീഡ്‌സ് സ്വദേശിയായ 27 കാരനായ യുവാവിനെ വെസ്റ്റ് യോർക് ഷെയർ പൊലീസ് അറസ്റ്റ് ചെയ്തു.

hospital-bomb-threat-2

ഹോസ്പിറ്റലിൽ ബോംബിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തീവ്രവാദ വിരുദ്ധ സംഘം അന്വേഷണം ആരംഭിച്ചു. ഹോസ്പിറ്റലിന്റെ മെറ്റേണിറ്റി വിംഗിനു സമീപമാണ് ബോംബിന്റെ സാന്നിധ്യം കണ്ടെത്തിയത്. പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് വെസ്റ്റ് യോർക് ഷെയർ കൂടുതൽ നിരീക്ഷണം ഒരുക്കിയിട്ടുണ്ട്. സെന്റ് ജെയിംസിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ആശുപത്രിയിൽ തൽക്കാലം കൂടുതൽ രോഗികളും സന്ദർശകരും എത്തുന്നതു തടഞ്ഞിട്ടുണ്ട്. 

hospital-bomb-threat-4

ഇതൊരു ഒറ്റപ്പെട്ട സംഭവമായാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നും പൊതു സുരക്ഷയ്ക്ക് കൂടുതൽ അപകടസാധ്യതയുണ്ടെന്ന് ഇപ്പോൾ കരുതുന്നില്ലെന്നും പൊലീസ് അറിയിച്ചു. ഇത്തരത്തിലുള്ള ഒരു സംഭവം പൊതു ആശങ്കയ്ക്ക് കാരണമാകുമെന്ന് ഞങ്ങൾ തിരിച്ചറിയുന്നതായി വെസ്റ്റ് യോർക് ഷെയർ പൊലീസ് സ്റ്റേഷന്റെ ലീഡ്‌സ് ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ഡാൻ വുഡ് പറഞ്ഞു.

English Summary : Counter-terror investigation after man with gun and suspect package arrested at Leeds hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com