ADVERTISEMENT

ലണ്ടൻ ∙ ലോകത്തെ ഏറ്റവും ശക്തനായ വ്യക്തികളിൽ ഒരാളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് യുകെ പാർലമെന്റ് അംഗവും ഇന്ത്യൻ വംശജനുമായ കരൺ ബിലിമോറിയ. ഇന്ത്യ–യുകെ ബന്ധത്തെ കുറിച്ചുള്ള പാർലമെന്റിലെ ചർച്ചക്കിടെയായിരുന്നു ബിലിമോറിയയുടെ പരാമർശം. യുകെയുടെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്‌സ് എന്ന പ്രഭു സഭയിൽ നിലവിൽ 781 സിറ്റിങ് അംഗങ്ങളാണുള്ളത്.

Read More: ലോക സാമ്പത്തിക ഫോറം: മലയാളി തിളക്കമായി ഗീതു ജോർജ്

കുട്ടിയായിരിക്കുമ്പോൾ ഗുജറാത്തിലെ ഒരു റെയിൽവേ സ്റ്റേഷനിൽ പിതാവിന്റെ ചായക്കടയിൽ ചായ വിറ്റിരുന്ന ഒരാളായിരുന്നു നരേന്ദ്ര മോദി. ഇന്ന് അദ്ദേഹം ലോകത്തെ ഏറ്റവും ശക്തനായ വ്യക്തികളിൽ ഒരാളാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലൂടെ ഇന്ന് ജി20യുടെ അധ്യക്ഷസ്ഥാനത്ത് എത്തി. വ്യക്തമായ കാഴ്ച്ചപ്പാടുള്ള ഇന്ത്യ അടുത്ത 25 വർഷത്തിനുള്ളിൽ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി മാറും. യുകെയുടെ എറ്റവും വിശ്വസ്തനായ സുഹൃത്തും പങ്കാളിയുമായിരിക്കും ഇന്ത്യ. യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു.

യുകെയുടെ പന്ത്രണ്ടാമത്തെ വലിയ വ്യാപാര പങ്കാളി ഇന്ത്യയാണ്. 75 വർഷത്തിന്റെ ജനാധിപത്യ ചരിത്രം മാത്രമുള്ള ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ശക്തമായ അവസ്ഥയിൽ നിന്നും കൂടുതൽ ശക്തമായനിലയിലേക്ക് ഇന്ത്യ നീങ്ങുകയാണ്. കോവിഡുകാലത്ത് ലക്ഷക്കണക്കിന് ഡോസ് വാക്സീൻ ഇന്ത്യ നിർമ്മിച്ചുവെന്നും ബിലിമോറിയ പറഞ്ഞു.

English Summary: PM Modi is one of the most powerful persons on planet says UK lawmaker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com