ADVERTISEMENT

സോമർസെറ്റ് ∙ ബ്രിട്ടനിൽ ഫെബ്രുവരി മാസത്തിലും തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് സൂചന നൽകുന്നു. ഡിസംബറില്‍ രാജ്യത്തെ താപനില കുത്തനെ താഴ്ന്നിരുന്നു. ദിവസങ്ങളോളം കൊടുംതണുപ്പിനെ നേരിട്ട രാജ്യം ഇതില്‍ നിന്നും വരും മാസങ്ങളില്‍ മുക്തി നേടാമെന്ന പ്രതീക്ഷയിലായിരുന്നു.

എന്നാല്‍ ഈ പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ട് ഫെബ്രുവരി മാസത്തിലും തണുത്തുറയുമെന്നാണ് മുന്നറിയിപ്പ്. ശൈത്യകാലത്തെ ഏറ്റവും തണുപ്പേറിയ ദിനങ്ങള്‍ സമ്മാനിച്ചു കൊണ്ട് ഫെബ്രുവരിയില്‍ ആര്‍ട്ടിക്ക് കാറ്റ് വീശിയടിക്കുമെന്നാണ് മെറ്റ് ഓഫിസ് വ്യക്തമാക്കുന്നത്. 2018 ലെ ബീസ്റ്റ് ഫ്രം ദി ഈസ്റ്റിനും 2010 ഡിസംബറിലെ ഒരു മാസം നീണ്ട ബിഗ് ഫ്രീസിനും സമാനമായ പ്രതിഭാസമായിരിക്കും ഫെബ്രുവരിയിൽ രാജ്യം നേരിടേണ്ടി വരിക.

ഉയരത്തിൽ വീശുന്ന പോളാർ വെര്‍ട്ടെക്സ് കാറ്റ് നോര്‍ത്ത് പോളില്‍ നിന്നും കറങ്ങിത്തിരിഞ്ഞെത്തും. ഈ കാറ്റ് ആര്‍ട്ടിക്കില്‍ തണുപ്പേറിയ കാറ്റിൽ കുടുങ്ങി  അടുത്ത ആഴ്ചയോടെ വീശിത്തുടങ്ങുമെന്നാണ് മെറ്റ് ഓഫിസ് വ്യക്തമാക്കുന്നത്. ഇതിന്റെ ഫലമായി അറ്റ്ലാന്റിക്കില്‍ നിന്നുള്ള കാറ്റ് പുറത്തെത്തുകയും ആര്‍ട്ടിക് കാറ്റ് ബ്രിട്ടന് നേര്‍ക്ക് ഒഴുകാന്‍ വഴിയൊരുക്കുകയും ചെയ്യും. രണ്ടാഴ്ച്ചയ്ക്കു ശേഷമാകും ഇത് സംഭവിക്കുക. ഈയാഴ്ചയിലെ താപനിലയായ മൈനസ് 10 സെല്‍ഷ്യസിലും താഴേക്ക് ഫെബ്രുവരി മധ്യത്തോടെ താപനില താഴുമെന്നാണ് വ്യക്തമാകുന്നത്.

ഇതോടെ പല ഭാഗങ്ങളിലും വീണ്ടും മഞ്ഞുവീഴ്ച തുടങ്ങും. ഒപ്പം പോളാര്‍ വെര്‍ട്ടെക്സ് ദുര്‍ബലപ്പെടാനും 'സഡന്‍ സ്ട്രാറ്റോസ്ഫെറിക് വാമിങ്' എന്ന പ്രതിഭാസം തുടങ്ങാനും നോര്‍ത്ത് പോളിലെ ഉയരത്തിൽ വീശുന്ന കാറ്റിന്റെ ചൂട് ഉയരാനും ബ്രിട്ടനിലേക്ക് കനത്ത പോളാര്‍ കാറ്റ് എത്തിച്ചേരാനുമുള്ള 25 ശതമാനം സാധ്യതയും വിദഗ്ധര്‍ പങ്കുവയ്ക്കുന്നു.

English Summary : Met office predicted another cold spell could be coming to the UK in February

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com