ADVERTISEMENT

ബർമിങ്ങാം ∙ ദൈവദൃഷ്ടിയിൽ നിറഞ്ഞുനിൽക്കുന്നത് ദൈവമഹത്വമാണെന്നും പെരുന്നാളിലൂടെ ലക്ഷ്യമാക്കുന്നത് ക്രിസ്തുവിന്റെ സ്നേഹത്തിലേക്കുള്ള മടക്കയാത്രയാണെന്നും മലങ്കര ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ യുകെ, യൂറോപ്പ്, ആഫിക്ക ഭദ്രാസനാധിപൻ ഏബ്രഹാം മാർ സ്തേഫാനോസ്.

st-stephens-bermingham-feast-4

ബർമിങ്ങാം സെന്റ് സ്റ്റീഫൻസ് ഇടവകയിൽ സ്തേഫാനോസ് സഹദായുടെ പെരുന്നാളിൽ മുഖ്യ കാർമികത്വം വഹിച്ചു സുവിശേഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. തിന്മ നിഴൽ പോലെ പിന്തുടരുമ്പോഴും അതിനെ അധികരിച്ചു മുൻപോട്ടു പോകാനുള്ള കെൽപ്പുണ്ടാകേണ്ടത് അനിവാര്യമാണെന്നും തിരുമേനി ചൂണ്ടികാട്ടി.

st-stephens-bermingham-feast-2

 

st-stephens-bermingham-feast-3

ജനുവരി 20ന് വൈകിട്ട് സന്ധ്യാപ്രാർഥനയും ഫാ. നിതിൻ പ്രസാദ്‌ കോശി അച്ഛന്റെ വചനപ്രോഘോഷണവും നടന്നു. ജനുവരി 21ന് വൈകിട്ട് തിരുമേനിക്ക് സ്വീകരണം, കൊടിയേറ്റ്, സന്ധ്യാപ്രാർഥന, സുവിശേഷപ്രസംഗം, ആശിർവാദം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ.

st-stephens-bermingham-feast-5

 

ജനുവരി 22ന് രാവിലെ പ്രഭാതനസ്കാരം, ഏബ്രഹാം മാർ സ്തേഫാനോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന, പ്രസംഗം, പ്രദിക്ഷണം, ആശിർവാദം, വിവാഹ ജീവിതത്തിൽ 25 വർഷം പിന്നിട്ട ദമ്പതിമാരെയും എ ലെവൽ, സൺ‌ഡേ സ്കൂൾ 12 ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികളെയും ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് പാരീഷ് ബുള്ളറ്റിൻ ഉദ്ഘാടനം, നേർച്ച വിളമ്പ്, ആദ്യഫലലേലം, സ്നേഹവിരുന്ന് എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. ഇടവക വികാരി ഫാ. മാത്യു ഏബ്രഹാം കൊടിയിറക്കിയതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു.

 

ഇടവക വികാരി ഫാ.മാത്യു എബ്രഹാം, ട്രസ്റ്റി ഡെനിൻ തോമസ്, സെക്രട്ടറി ലിജിയ തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ആധ്യാത്മിക സംഘടനാ ഭാരവാഹികൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com