ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ബൈബിൾ കലോത്സവ തീയതി പ്രഖ്യാപിച്ചു
Mail This Article
ബർമിങ്ങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ഈ വർഷത്തെ ബൈബിൾ കലോത്സവം നവംബർ 18 ശനിയാഴ്ച നടക്കുമെന്നു ബൈബിൾ അപ്പസ്റ്റോലറ്റ് ടീം അറിയിച്ചു. രൂപത സമൂഹം മുഴുവനും ഒത്തുചേരുന്ന ഈ വലിയ സമ്മേളനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. യൂണിറ്റ് തല മത്സരങ്ങൾക്ക് ശേഷം റീജിനൽ മത്സരങ്ങൾ ഒക്ടോബർ 31നു മുൻപ് നടക്കണം.
റീജനൽ മത്സരങ്ങളിലെ വിജയികളാണ് രൂപതതല മത്സരങ്ങളിൽ പങ്കെടുക്കുക. 5000ത്തിലേറെ മത്സരാർഥികൾ വിവിധ തലത്തിൽ വിവിധ പ്രായങ്ങളിലുള്ള ഗ്രൂപ്പുകളിലായി കഴിഞ്ഞ വർഷങ്ങളിൽ പങ്കെടുത്തിരുന്നു. രൂപതയിലെ വിവിധ റീജിയനിൽ നിന്നുമുള്ള മത്സരാർഥികളാണ് രൂപതാ മത്സരങ്ങളിൽ പങ്കെടുക്കുക. മത്സരങ്ങളുടെ നിയമാവലി ഏപ്രിലിൽ പ്രസിദ്ധികരിക്കും.
സുവാറ 2023 ഈ വർഷവും നടത്തും. ബൈബിൾ ക്വിസ് മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്നും ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .